OVS - Latest NewsOVS-Kerala News

കോതമംഗലം ചെറിയപള്ളി വിധി നടത്തിപ്പ് – കർശന നിലപാടുമായി കേരളാ ഹൈക്കോടതി

കഴിഞ്ഞ 3/12/2019 ലെ കോതമംഗലം ചെറിയ പള്ളിയെ സംബന്ധിച്ച ഉത്തരവ് നടപ്പാക്കത്തിനാൽ വികാരി ഫാ തോമസ് പോൾ റമ്പാൻ ഫയൽ ചെയ്ത കോടതി അലക്ഷ്യ ഹർജിയിൽ ഇന്ന് പ്രാധമിക വിധി പ്രസ്ഥാവിച്ചു.

എറണാകുളം ജില്ലാ കളക്ടർ പള്ളി ഏറ്റെടുത്ത് സംഘർഷം ഒഴിവാക്കി വികാരിക്ക് കൈമാറി വിധി നടപ്പാക്കണം എന്നായിരുന്നു ഉത്തരവ്. എന്നാൽ നാൾ ഇതുവരെ കോടതി വിധി നടപ്പാക്കാതെ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഒഴിഞ്ഞു മാറുകയായിരുന്നു.

ഹൈക്കൊടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കാത്ത സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയായ CRPF നെ വച്ച് വിധി നടപ്പാക്കണം എന്ന് വികാരി കൊടതിയിൽ ആവശ്വപ്പെടുകയും അപ്രകാരം വിധി നടപ്പാക്കുന്നതിന് സാഹചര്യം ഒരുക്കുകയുമാണ് ഉണ്ടായത്.

അവസാന അവസരം എന്ന നിലയിൽ 08.01/2021 ന് മുമ്പ് സംസ്ഥാന സർക്കാരിന് വിധി നടപ്പാക്കാം. ഇല്ല എങ്കിൽ CRPF പള്ളിപുറം പള്ളിക്ക് അകത്തും, പുറത്തും, പരിസരത്തും ഉള്ളവരെ പുറത്താക്കി ഹൈക്കോടതി വിധി നടപ്പാക്കി കോടതിയുടെ മറ്റൊരു ഉത്തരവു വരുന്നത് വരെ CRPF കസ്റ്റഡിയിൽ സൂക്ഷിക്കപ്പെടണം എന്നാണ് ഉത്തരവ്.

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ എസ് ശ്രികുമാറും, റോഷൻ ഡി അലക്സാണ്ടറും ഹാജരായി.