OVS - Latest News

‘നീതി നിമിത്തം ഉപദ്രവം ഏൽക്കുന്നവർ ഭാഗ്യവാന്മാർ’; അഭി: സഖറിയാസ് മാർ സേവേറിയോസ്

മലങ്കര സഭയുടെ സ്വാതന്ത്രത്തിനും ശാശ്വാത സമാധാനത്തിനുമായി അക്ഷീണം പ്രയത്നിച്ച് മലങ്കര സഭാ ചരിത്രത്തിൽ തനതായ സ്ഥാനം അടയാളപ്പെടുത്തിയ പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ എക്കാലവും സ്മരിക്കപ്പെടുമെന്ന് സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ കോട്ടയത്ത് പഴയ സെമിനാരിയിലെ സോഫിയ സെൻ്ററിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലങ്കര സഭയിൽ നിയമാനുശ്രുതമായ ഒരു സമാധാനം ഉണ്ടാകണം അങ്ങനെ ഉണ്ടായാൽ മാത്രമെ അത് നിലനിൽക്കുകയുള്ളു എന്നതായിരുന്നു പൗലോസ് ദ്വിതീയൻ ബാവായുടെ നിലപാട്. ആ നിലപാട് ശരിയായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ.ജോസഫ്, ആകാശ് മാത്യു, ലിജോ പാത്തിക്കൽ എന്നിവർ പ്രസംഗിച്ചു.