OVS - ArticlesOVS - Latest News

ക്രിസ്തുവിനു മുൻപുള്ള ക്രിസ്ത്യാനികൾ അഥവാ മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികൾ.

അടുത്തകാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ പുരോഹിത ചരിത്രകാരന്മാർക്കും, അവരുടെ ഏറാന്മൂളികളായ സഭാകൃഷി ചരിത്രകാരന്മാർക്കും ഇടയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് തങ്ങൾ ഒന്നാം നൂറ്റാണ്ടു മുതൽ ഇവിടെ കുരിശും കുർബാനയും ഒക്കെയുണ്ടായിരുന്ന സുറിയാനി ഭാഷ അതും പൗരസ്ത്യ സുറിയാനി ഭാഷയിൽ ആരാധനാ നടത്തിയിരുന്ന വളരെ സാംസ്കാരികമായി ഉന്നതരായിരുന്ന ആളുകളായിരുന്നു എന്ന് വരുത്തി- ത്തീർക്കുന്നതിനുവേണ്ടി അവർ ഗ്രീക്കിൽനിന്നും, അരമായിക്കിൽനിന്നും, ഹീബ്രുവിൽ നിന്നും തിരിച്ചറിയപ്പെടാത്ത ഡോകുമെന്റുകളും, ചുരുളുകളും, കോഡീസുകളും പൊക്കികൊണ്ടുവന്നു അവകാശവാദം ഉന്നയിക്കുക എന്നുള്ളത്. അതുപോലെ ഒന്ന് എനിക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു സുഹൃത്ത് ശ്രദ്ധയിൽ പെടുത്തുകയും അതിനെക്കുറിച്ചു സമയം ഉണ്ടാക്കി രണ്ടുവാക്ക് എഴുതണം എന്ന് ആവശ്യപ്പെടുകയും ഉണ്ടായി. അതിനെക്കുറിച്ചാണ് ചുരുക്കത്തിൽ എഴുതാൻ പോകുന്നത്.

ഈജിപ്തിൽ  നിന്നും കണ്ടെടുക്കപ്പെട്ട ഒരു നാടകം ആണ് വിഷയം. Charition mime എന്നു വിളിക്കപ്പെടുന്ന ആരെഴുതിയെന്നോ എവിടെന്നു വന്നുവെന്നോ അറിയാത്ത ആദ്യവും അന്തവും നഷ്ടപെട്ട ഒരു ഗ്രീക് ചവിട്ടുനാടകം ആണ് സുറിയാനി ക്രിസ്ത്യാനികൾ അടുത്തകാലത്ത് തങ്ങൾ ഒന്നാം നൂറ്റാണ്ടിൽ മലങ്കരയിൽ വേഷ ഭൂഷാധികളോടെ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പലപ്പോഴും ഇത്തരം സുറിയാനി ക്രിസ്ത്യാനി പണ്ഡിതരോട് സഹതാപമാണ് തോന്നാറുള്ളത്, കാരണം അവർ ഉദാഹരിക്കുന്ന കാര്യങ്ങൾ എന്താണെന്നു പോലും അറിയാതെയാണ് അവർ ഇത്തരം മണ്ടത്തരങ്ങളിൽ ചെന്നുചാടുന്നത്. ക്രിസ്തുമത ചരിത്രം, അതിൻ്റെ ഉത്ഭവം, അത് സ്വായത്തമാക്കിയ ആദ്യകാല ബിംബങ്ങൾ (Symbols), വിശ്വാസകാര്യങ്ങൾ, ആരാധനാക്രമങ്ങളുടെ ഉത്ഭവം, ഭാഷാപരമായ ഉരുത്തിരിയലുകൾ തുടങ്ങിയവ ഒന്നും മനസിലാക്കാതെയാണ് ഇത്തരം അപഹാസ്യകാര്യങ്ങൾ സുറിയാനി ക്രിസ്ത്യാനികൾ ചെയ്യുന്നത്. ഇതിനെ പ്രേരിപ്പിക്കുന്നത് അവരുടെ അപകര്ഷതാബോധവും, അവർ ഇന്ത്യയിൽ അടുത്തകാലത്ത് വന്നവരാണെന്നു ആസന്നകാലത്തു മറ്റുസമുദായങ്ങൾ അറിയുമോ എന്നുള്ള ഭയവുമാണെന്നു തോന്നുന്നു.

ഇവിടെ പ്രതിപാദിക്കുന്ന നാടകം ഏകദേശം രണ്ടാംനൂറ്റാണ്ടുകൂടൊടെ രചിക്കപ്പെട്ടതെന്നു കരുതുന്നതും ആണ്. അതിൻ്റെ കഥാതന്തു ഇന്ത്യയിൽ എവിടെയോ നടക്കുന്നതാണ്. ഒരു ഗ്രീക് പെൺകുട്ടിയെ ഇന്ത്യൻ തടവിൽനിന്നും അയാളുടെ സഹോദരൻ രക്ഷിക്കുന്നതാണ് ഇതിവൃത്തം. അതിൽ ഗിബെറിഷ് ആയ കുറച്ചു പദങ്ങളെ വ്യാഖ്യാനിച്ചാണ് സുറിയാനി ക്രിസ്ത്യാനികൾ കഥയറിയാതെ ചവിട്ടുനാടകം കളിക്കുന്നത് എന്ന് തുറന്നെഴുതുന്നതിൽ വ്യസനമുണ്ട്. പല പണ്ഡിതരും അതിനെക്കുറിച്ചു എഴുതിയിട്ടുണ്ട്, ആഭാഷ തന്നെ പലരും പലതായി – തമിഴ്, തുളു, കന്നഡ മുതലായവ – വുഖ്യാനിക്കുന്നു. എന്നാൽ അതൊരു ഭാഷ തന്നെയാകണമെന്നില്ല എന്നുള്ളതാണ് യുക്തിപരമായ വ്യാഖ്യാനം. കാരണ ഒരു ഗ്രീക്ക് നാടകത്തിൽ ഏതു ഗിബ്ബറിഷ് വാക്കുകളും ഉപയോഗിച്ചാൽ തെറ്റുപറയാനാവില്ല, കാരണം ഗ്രീക്ക് കാണികളെ ഉദ്ദേശിച്ചുള്ള നാടകത്തിൽ തമിഴറിയാത്ത നാടകകർത്താവ് തമിഴിൻ്റെ വ്യകരണം പഠിച്ചിട്ടെഴുതുകയില്ലല്ലോ.

ഈ വാക്കുകളെ തോമാസ്ലീഹയും, മർത്തമറിയവും, കുർബാനയും, എപ്പിസ്കോപ്പയും, ഒക്കെയായി വാഖ്യാനിക്കുന്ന സുറിയാനി ക്രിസ്താനിപണ്ഡിത ശിരോമണികൾക്കു സാഹിത്യ പുരസ്‌കാരങ്ങൾ കൊടുക്കേണ്ടത് തന്നെയാണ്. കൂടുതൽ എഴുതുന്നില്ല.

ഇനി ഈ സുറിയാനി പണ്ഡിതർക്കു അറിയാത്ത വേറൊരു ഡോക്യ്‌മെന്റിനെക്കുറിച്ചുള്ള വിവരം കൂടിത്തരാം.
The Theban Scholasticus and Malabar in c. 355-60 ഇദ്ദേഹവും മലങ്കരയിൽ അടിമയാക്കപ്പെട്ടവനാണ്, അവൻ രക്ഷപെട്ടകഥയാണ്. അതെങ്ങനെയാണെന്നും അദ്ദേഹം വിവരിക്കുന്ന കാര്യങ്ങളും വായിക്കുക. ഏറ്റവും നല്ല ഒരു പഠനത്തിൻ്റെ ലിങ്കും കൊടുക്കുന്നുണ്ട്. അദ്ദേഹം മലങ്കരയിലെ കുരുമുളകിനെക്കുറിച്ചും, ആവുടത്തെ ആളുകളെക്കുറിച്ചും കുറെയൊക്കെ വിശ്വാസയോഗ്യമായി പ്രതിപാദിക്കുന്നുണ്ട്. എന്നുവെച്ചു അതുമുഴുവൻ അപ്പാടെവിഴുങ്ങാവുന്നതല്ല. കാരണം ഞാൻ കൊടുത്ത ലിങ്കിൽപോയി ആ നിരൂപണം വായിച്ചാൽ മനസിലാകും. വിശദീകരിച്ചു പിന്നീട് സമയം കിട്ടുമ്പോൾ കാര്യകാരണസഹിതം എഴുതാം.

അതായതു, മലങ്കര പുരാതനകാലത്തുതന്നെ ഗ്രീക്ക് -റോമാ സാമ്രാജ്യങ്ങളുമായി കച്ചവടത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇവിടുത്ത തമിഴ് കച്ചവടക്കാരും (അതിൽ മലങ്കര നസ്രാണികളും ഉണ്ട്, തെറ്റിദ്ധരിക്കേണ്ട) എത്യോപ്യക്കാരും, പേർഷ്യക്കാരും, റോമാ -ഗ്രീക് കച്ചവടക്കാരും നടത്തിയിരുന്ന മുച്ചിറി -മാന്തൈ കച്ചവട രാഷ്ട്രീയങ്ങളൊന്നും അറിയാതെ വെറുതെ എവിടെയെങ്കിലും പൊടിപിടിച്ചുകിടക്കുന്ന അവകാശികളില്ലാത്ത ഡോക്യ്‌മെന്റുകൾ വെച്ച് ഇല്ലാത്ത സുറിയാനിപരമ്പര്യം മലങ്കര നസ്രാണികളുടെ തോളിൽ കെട്ടിവെക്കല്ലേ. അതുകൊണ്ടാണ് സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം സെകുലർ ചരിത്രലോകത്തു അപഹാസ്യമാകുന്നത് എന്ന് പറയേണ്ടതില്ലല്ലോ.

വാൽകഷ്ണം: ക്രിസ്തുമതം ഇന്നത്തെ കുരിശു എന്നാണ് ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് ക്രിസ്ത്യാനികൾ മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.

റെഫറെൻസ്
1) https://archive.org/stream/greekliterarypap01pageuoft…
2) https://en.wikipedia.org/wiki/Charition_mime
3) https://www.jstor.org/stable/595975?read-now=1&seq=3…

തോമസ് ജോർജ്