OVS - Latest NewsOVS-Kerala News

പൗലോസ്‌ മാര്‍ പക്കോമിയോസിന്‍റെ ഓർമ്മപെരുന്നാളിന് തുടക്കം

 

മാവേലിക്കര : മാവേലിക്കര ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായായിരുന്ന പൗലോസ് മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്തായുടെ നാലാം ഓർമ്മപ്പെരുന്നാളിന് ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് ഭദ്രാസന ആസ്ഥാനമായ തെയോഭവൻ അരമനയിൽ വെച്ച് കൊടിയേറ്റി

മാര്‍ പക്കോമിയോസിന്‍റെ  ഓര്‍മ്മപെരുന്നാള്‍   മാവേലിക്കര  ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ വെച്ച് 2016 ജൂലൈ 24 മുതൽ ഓഗസ്റ്റ് 1 വരെ തെയോഭവന്‍ അരമനയില്‍ ആചരിക്കുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. നിലക്കൽ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭി. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ, യൂ.കെ, യൂറോപ്പ്, ആഫ്രിക്കാ ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ, കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ തുടങ്ങിയവർ നേതൃത്വം നൽകുന്നതുമാണ്.

2016 ജൂലൈ 24 ഞായറാഴ്ച്ച രാവിലെ 7 മണിക്ക് അഭി. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. 9:30ന് കൊടിയേറ്റ് നടന്നു, ഉച്ചക്ക് 2 മണിക്ക് ഭദ്രാസന സൺഡേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ മാർ പക്കോമിയോസ് സ്‌മാരക പ്രതിഭാ സംഗമവും ദൈവവിളി കോൺഫറൻസും, ബഥനി ആശ്രമം സുപ്പീരിയർ റവ. ഫാ. മത്തായി ഓ.ഐ.സി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ജൂലൈ 25ന് രാവിലെ 7:30ന് മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ.ഫാ. അജി കെ. തോമസ് വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ജൂലൈ 26 ന് രാവിലെ 7:30ന് മാവേലിക്കര ഭദ്രാസന അരമന മാനേജർ റവ.ഫാ. ജോയിക്കുട്ടി വർഗ്ഗിസ് വിശുദ്ധ കുർബ്ബാന അർപ്പിക്കും. രാവിലെ 9:30ന് ഭദ്രാസന വൈദീക സംഗമം നടക്കും, പരിശുദ്ധ കാതോലിക്കാ ബാവായുടെ ഓഫീസ് സെക്രട്ടറി റവ. ഫാ. അലക്സ് ജോൺ ക്ലാസ്സ് നയിക്കും. ജൂലൈ 27ന് രാവിലെ 7:30ന് മാവേലിക്കര ഭദ്രാസന അരമന മുൻ മാനേജർ റവ.ഫാ. ബിനു ജോർജ് വിശുദ്ധ കുർബ്ബാന അർപ്പിക്കും. ജൂലൈ 28ന് രാവിലെ 7:30ന് മാവേലിക്കര ഭദ്രാസന മുൻ സെക്രട്ടറി റവ.ഫാ. ജേക്കബ് ജോൺ വിശുദ്ധ കുർബ്ബാന അർപ്പിക്കും.

ജൂലൈ 29 ന് രാവിലെ 7:30ന് യൂ.കെ, യൂറോപ്പ്, ആഫ്രിക്കാ ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബ്ബാന അർപ്പിക്കും. 10 മണിക്ക് മർത്തമറിയം സമാജം നേതൃസംഗമം അഭി. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ശ്രീമതി. നിഷാ തോമസ് ക്ലാസുകൾക്ക് നേതൃത്വം നൽകും. വൈകിട്ട് 6 മണി മുതൽ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ പ്രാർത്ഥന. ജൂലൈ 30 ന് രാവിലെ 7:30ന് സഭാ മാനേജിംഗ് കമ്മിറ്റി അംഗം റവ.ഫാ. ജോൺസ് ഈപ്പൻ വിശുദ്ധ കുർബ്ബാന അർപ്പിക്കും. ഉച്ചക്ക് 2 മണി മുതൽ എം.ജി.ഓ.സി.എസ്.എം ഭദ്രാസന വാർഷിക സമ്മേളനം, അഭി. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ശ്രീ മാമൻ ഏബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ജൂലൈ 31 ന് രാവിലെ 7:30ന് ഭദ്രാസന മുൻ സെക്രട്ടറി റവ.ഫാ. മത്തായി വിലനിലത്ത് വിശുദ്ധ കുർബ്ബാന അർപ്പിക്കും. . വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്ക്കാരം 6:45ന് കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തും.

പ്രധാന പെരുന്നാൾ ദിവസമായ ഓഗസ്റ്റ് 1ന് രാവിലെ 7:15ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന. 8:30ന് തിരുവനന്തപുരം ഐ എസ്. ആർ.ഓയുടെ വി.എസ്. വിക്രം സാരാഭായി സ്പേസ് സെന്റർ ചീഫ് കൺട്രോളർ ഡോ. ബിജു ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും.9 മണിക്ക് അഭി. പൗലോസ് മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്തായുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മാര്‍ പക്കോമിയോസ് മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ മെറിറ്റ് അവാര്‍ഡ്, മാര്‍ പക്കോമിയോസ് മെമ്മോറിയല്‍ എക്സലന്‍സ് അവാര്‍ഡ്, മാര്‍ പക്കോമിയോസ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി എന്നിവയുടെ വിതരണം. 9 :30ന് ആശിർവാദം, കൈമുത്ത്, കൊടിയിറക്ക്. നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ഓഗസ്റ്റ് 5 ന് രാവിലെ ഭദ്രാസന വൈദീകസംഘത്തിന്‍റെയും യുവജനപ്രസ്ഥാനത്തിന്‍റെയും നേതൃത്വത്തില്‍ തെയോഭവന്‍ അരമനയില്‍ നിന്നും പെരുനാട് ബഥനിയിലെ തിരുമേനിയുടെ കബറിങ്കലേക്ക് മാര്‍ പക്കോമിയോസ് സ്മൃതി വാഹനയാത്രയും ഉണ്ടായിരിക്കും എന്ന് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്താ അഭി. ജോഷ്വാ മാർ നിക്കോദിമോസ്, ഭദ്രാസന സെക്രട്ടറി റവ.ഫാ. എബി ഫിലിപ്പ് എന്നിവർ അറിയിച്ചു.