OVS-Pravasi News

പ്ലയിനോ സെന്‍റ് പോൾസ് പള്ളിയിൽ ഒവിബിഎസ് ഓഗസ്റ്റിൽ

യു.എസ് :-   സെന്‍റ്  പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഒവിബിഎസ് ഈവർഷം ഓഗസ്റ്റ് 4,5,6 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ . ‘ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിലേക്ക് ചെല്ലും’ (സങ്കീർത്തനങ്ങൾ 43:4) എന്നതാണ് മുഖ്യ ചിന്താവിഷയം.

വ്ളാഡിമിർ ഓർത്തഡോക്സ് സെമിനാരി വിദ്യാർത്ഥിയും, അധ്യാപികയുമായിരുന്ന സീനാ വർഗീസ് ഈവർഷത്തെ ഒവിബിഎസിനു മുഴുവൻ സമയവും നേതൃത്വം നൽകും. ഓഗസ്റ്റ് 7 ഞായർ രാവിലെ പ്രശസ്ത ഗ്രന്ഥകാരനും പ്രാസംഗികനും ധ്യാനഗുരുവുമായ റവ.ഫാ. സക്കറിയ നൈനാൻ (സഖേർ അച്ചൻ) വിശുദ്ധ കുർബാന അർപ്പിക്കുന്നതോടെ പരിപാടികൾ സമാപിക്കും. റജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക

ലിൻസ് ജോസഫ് – 916 806 9235