OVS - Latest NewsOVS-Kerala News

മാമ്മലശ്ശേരിയില്‍ നാലമ്പല ദര്‍ശന തീര്‍ത്ഥാടകര്‍ക്ക് പായസമൊരുക്കി യുവജനപ്രസ്ഥാനം

 
 
പിറവം :- നാലബല ദര്‍ശന തീര്‍ത്ഥാകര്‍ക്ക് മാമ്മലശ്ശേരി നെടുങ്ങാട് ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രത്തില്‍ മാമ്മലശ്ശേരി പള്ളി മാര്‍ മിഖായേല്‍ യുവജനപ്രസ്ഥാനം പായസം വിതരണം ചെയ്തു മാതൃകയാകുന്നു.യുവജനപ്രസ്ഥാനം തയ്യാറാക്കിയ കൂട്ടുപായസമാണ് വിതരണം ചെയ്തത്.
 
മാമാലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക് സ്‌ യുവജനപ്രസ്ഥാനം ഭാരവാഹികളായ ജിബി വര്‍ഗീസ്‌,സഭാ മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ.എം.വൈ വര്‍ഗീസുകുട്ടി,പി.പിബൈജു,സണ്ണി കെ പീറ്റര്‍,ലിജോ പി ജോയി,ബിന്നു പി എന്‍ എന്നിവര്‍ക്കൊപ്പം ക്ഷേത്രസമിതി ഭാരവാഹികളായ ഷാജി എന്‍ നായര്‍,പി.ആര്‍ ശശികുമാര്‍,സന്തോഷ്‌ ടി.കെ തുടങ്ങിയവരും പായസ വിതരണത്തില്‍ പങ്കാളികളായി.മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ വഴക്ക് മൂലം വര്‍ഷങ്ങളോളം മുടങ്ങി കിടന്ന പ്രധാന പെരുന്നാള്‍ 2016 മെയ്‌ മാസം നടക്കുന്നതിന് മുന്നേ ഹൈന്ദവ സഹോദരങ്ങള്‍ രംഗത്തിറങ്ങി പള്ളി വക കുരിശിന്‍തൊട്ടി വൃത്തിയാക്കിയിരിന്നു.