Outside KeralaOVS - Latest News

രാജ്യ തലസ്ഥാനത്തെ രോഗനിവാരണ – പ്രതിരോധ യജ്ഞത്തില്‍ ഓര്‍ത്തഡോക് സ് സഭയും

ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന പകര്‍ച്ചവ്യാധികളായ മലേറിയ,ചിക്കന്‍ ഗുനിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരും അനുബന്ധ സ്ഥാപങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും ,ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും ഓര്‍ത്തഡോക് സ് സഭ ഡല്‍ഹി ഭദ്രാസന അധിപന്‍ ഡോ.യുഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്ത ഭദ്രാസനത്തിലെ ഇടവകകള്‍ക്കഴിച്ച കല്പനയിലൂടെ ആവിശ്യപ്പെട്ടു

വിശ്വാസികള്‍,ആരാധാനാലങ്ങള്‍,ആത്മീയ സംഘടകള്‍,സഭാ സ്ഥാപങ്ങള്‍ എന്നിവര്‍ തങ്ങളാലാവും വിധം അതാതു പ്രദേശങ്ങളിലെ റെസിഡന്‍റ് വെല്‍ഫേര്‍ അസോസിയേഷനുകള്‍,സര്‍ക്കാര്‍ സ്ഥാപങ്ങള്‍ എന്നിവരുമായി യോജിച്ചുപ്രവര്‍ത്തിക്കണമെന്നും മെത്രാപ്പോലീത്ത നിര്‍ദേശിച്ചു

വ്യക്തികള്‍ തങ്ങളുടെ ഭവനവും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുവാനും രോഗംപരത്തുന്ന കൊതുകുകള്‍ വളരുവാന്‍ ഇടയാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുവാനും ,കുട്ടികള്‍ ഉള്‍പ്പടെ ഏവരും ശരിയായ വസ്ത്രധാരണം നടത്തുവാനും ശ്രദ്ധിക്കണമെന്ന് മെത്രാപ്പോലീത്ത വിശ്വാസികളെ ഉത്ബോധിപ്പിച്ചു.

വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് ഇടവകകളിലെ വികാരിമാരും ഭരണസമിതി അംഗങ്ങളും അദ്ധ്യാത്മിക സംഘടനാപ്രവര്‍ത്തകരും മുന്‍കൈയെടുക്കണമെന്നും ഭദ്രാസന യുവജന പ്രസ്ഥാനം പ്രവര്‍ത്തനങ്ങളെ ഏകോപ്പിപ്പിക്കണമെന്നും കല്പനപ്രകാരം മെത്രാപ്പോലീത്ത നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹൗസ് ഖാസ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവക ഡല്‍ഹി സര്‍ക്കാരുമായി സഹകരിച്ചു  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി “വണ്‍ ഡല്‍ഹി,ക്ലീന്‍ ദ് സിറ്റി”നടത്തി