കുവൈറ്റ് പഴയ പള്ളി നവതി മഹാ സമ്മേളനം പരുമലയിൽ
കുവൈറ്റ്: മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്ധ്യപൂർവ്വ ദേശത്തിലെ പുരാതന ദേവാലയമായ കുവൈറ്റ് സെന്റെ തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ദേവാലയത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി 2024 ജൂലൈ മാസം 4ാം തീയതി പരുമല ദേവാലയത്തിൽ വച്ച് ഇടവകയിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ആയിരിക്കുന്നവരും, അവധിക്ക് നാട്ടിൽ എത്തിയിരിക്കുന്ന ഇടവക അംഗങ്ങളും ഒരുമിച്ച് ചേർന്ന് പഴയപള്ളി നവതി മഹാ സംഗമം നടത്തപ്പെടുന്നു.
AD 52-ൽ കർത്തൃ ശിഷ്യനായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സഭയുടെ പൈതൃകം ഉൾക്കൊണ്ട് കൊണ്ട് കുവൈറ്റിന്റെ മണ്ണിൽ 1934 ൽ കുവൈറ്റ് ഓയിൽ കമ്പനി (KOC) സ്ഥാപിതമായ അതേ വർഷം തന്നെ അഹമ്മദി പ്രദേശത്തെ മലയാളി ക്രിസ്ത്യൻ സമൂഹം ഒത്തുചേർന്ന് ഒരു പൊതു പ്രാർത്ഥനാ സംഘം രൂപികരിച്ചു. ഈ എളിയ പ്രാർത്ഥന കൂട്ടായ്മയാണ് ഇന്നത്തെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പഴയപള്ളിയുടെ അടിത്തറ.അനേകം ആളുകളുടെ കണ്ണ്നീരും, പ്രാർത്ഥനയും കഷ്ടപ്പാടും ഈ ദേവാലയത്തിന്റെ അനുഗ്രഹത്തിന് കാരണമായി എന്ന് നിസംശയം പറയാം. ഇന്ന് 1300-ൽ പരം ആളുകൾ ഒരുമിച്ചു കുടി അതിശ്രേഷ്ഠമായ വിശുദ്ധ ആരാധനയിൽ പങ്കാളികളായി സ്വർഗ്ഗീയ ആരാധനാ നടത്തുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 2023 ഡിസംബർ 21 ന് അഹ്മദി, സെന്റ് പോള്‍സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു.മലങ്കര ഓർത്തഡോക്സ് സഭയുടെ അഹ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ഇടവക വികാരി റവ. ഫാ. എബ്രഹാം പി. ജെ., മറ്റ് വൈദിക ശ്രേഷ്ഠർ, വിശിഷ്ട അതിഥികള്‍ തുടങ്ങിയവർ പങ്കെടുത്തു. നവതി വർഷത്തിൽ സഭ, ഭദ്രാസനം, ജനങ്ങൾ എന്നിവക്ക് മുൻഗണന നൽകി ക്രിസ്തീയ മൂല്യങ്ങൾ ഉൾക്കൊണ്ട് ആലംബഹീനർക്കും അശരണർക്കും ഒരു കൈത്താങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ പല ഭാഗങ്ങളിലായി 50 ലക്ഷം രൂപാ ചിലവിൽ 5 വീടുകളും, 30 ലക്ഷം രൂപാ ചിലവിൽ ഏകദേശം 20 ഓളം നിർധനരായ വിദ്യാർത്ഥികളുടെ ഉപരി പഠനത്തിനുള്ള സഹായങ്ങളും, 20 ലക്ഷം രൂപാ ചിലവിൽ 5 ഓളം വെക്തികൾക്ക് ഉപജീവനമാർഗത്തിനായി സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും നൽകുന്നു.
മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശേരി തിരുമേനിയുടെയും, മലങ്കര സഭയുടെ ഭരണഘടനയുടെയും നവതി ആഘോഷികുന്ന ഈ വേളയിൽ നടത്തപെടുന്ന ഈ മഹാ സമ്മേളനത്തിൽ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, കൽക്കട്ടാ ഭദ്രാസനാധിയൻ അഭി. അലക്സിയോസ് മാർ യൗസേബിയോസ്, അഭി. ഡോ.ജോസഫ് മാർ ദിവന്യാസിയോസ്, അഭി. എബ്രഹാ മാർ സെറാഫിം. മവേലിക്കര പാർലമെന്റെ അംഗം ശ്രീ. കൊടികുന്നിൽ സുരേഷ്, ശ്രീ. ചാണ്ടി ഉമ്മൻ MLA, സഭാ വൈദീക ട്രസ്റ്റി റവ.ഫാ. തോമസ് വർഗീസ് അമയിൽ, സഭാ ആത്മായ ട്രസ്റ്റി ശ്രി. റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഇടവകയിൽ സേവനം ചെയ്ത മുൻ വികാരിമാർ, മുൻ ഇടവക ഭാരവാഹികൾ മറ്റ് സാമൂഹിക സാസ്കാരിക പ്രമുഖർ എന്നിവർ ഈ നവതി മഹാ സമ്മേളനത്തിൽ സംബന്ധിക്കുന്നു.