വടകര സ്കൂൾ : അനുകൂല ഉത്തരവ്; ഡി.ഇ.ഒയുടെ നടപടി ഹൈക്കോടതി റദ്ദാക്കി
എറണാകുളം/പിറവം: ഓർത്തഡോക് സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട വടകര സെന്‍റ് ജോൺസ് ഓർത്തഡോക്സ് പള്ളി വകയായ വടകര സെന്‍റ്.ജോൺസ് സ്കൂൾ മാനേജർ ആയി യാക്കോബായ വൈദികനെ നിയമിച്ച ഡി.ഇ.ഓ യുടെ ഉത്തരവ് ബഹു. കേരളാ ഹൈക്കോടതി റദാക്കി. സ്കൂൾ ഭരണഘടനയും പള്ളിയെ സംബന്ധിച്ച മുൻ കോടതി ഉത്തരവുകളും പരിശോധികാതെ ആണ് ഡി ഓ യുടെ നടപടിയെന്നു കോടതി നിരീക്ഷിച്ചു. നേരത്തെ ഓർത്തഡോക്സ് സഭയുടെ ഹർജിയിൽ കോടതി ഡി ഓ യുടെ നടപടി സ്റ്റേ ചെയ്തിരുന്നു. അതിനു എതിരെ യാക്കോബായ വിഭാഗം നൽകിയ ഹർജി തള്ളികൊണ്ടാണ് ഓർത്തഡോസ് സഭക്ക് അനുകൂലമായ ഉത്തരവ് ഉണ്ടായത്.
വടകര സ്കൂള്‍ : മാനേജറായി യാക്കോബായ വൈദീകനെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു