OVS - Latest NewsOVS-Kerala News

പഴയ സെമിനാരി വിദ്യാര്‍ത്ഥികള്‍ യാക്കോബായ സെമിനാരി സന്ദര്‍ശിച്ചു

മുളന്തുരുത്തി(ഏറണാകുളം): പഴയ സെമിനാരിയില്‍ പഠിക്കുന്ന അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഉദയഗിരി മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ (എം.എസ്.ഒ.ട്) യാക്കോബായ സെമിനാരി സന്ദര്‍ശിച്ചു.വിദ്യാര്‍ത്ഥി സംഘത്തെ ഉദയഗിരി സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ.ആദായി ജേക്കബ്‌ കോര്‍ എപ്പിസ്കോപ്പ സ്വീകരിച്ചു.

പഴയ സെമിനാരി കുടുംബത്തിന്‍റെ ഉപഹാരം വന്ദ്യ അച്ഛന് കൈമാറി.തുടര്‍ന്ന് യൂറോപ്പ് ഭദ്രാസനാധിപനും സെമിനാരി റെസിഡന്‍റ് മെത്രാപ്പോലീത്തായുമായ  ഡോ.മോര്‍ കുര്യാക്കോസ്‌ തെയോഫിലോസ് തിരുമേനിയായി വിദ്യാര്‍ത്ഥികള്‍ കൂടിക്കാഴ്ച നടത്തി.കഴിഞ്ഞ ദിവസം ഉദയഗിരി സെമിനാരി വിദ്യാര്‍ത്ഥി സംഘം പഴയ സെമിനാരി സന്ദര്‍ശിച്ചിരുന്നു.

                                  (ഫോട്ടോസ് : എസ്.ഓ.സി.എം ഫോറം,ഉദയഗിരി സെമിനാരി)

യാക്കോബായ സെമിനാരി വിദ്യാര്‍ത്ഥി സംഘം പഴയ സെമിനാരി സന്ദര്‍ശിച്ചു