OVS-Kerala News

മാരൂർ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ കൊടിയേറ്റ് ഇന്ന്

മാരൂർ ∙ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനും എട്ടുനോമ്പാചരണത്തിനും ഇന്നു കൊടിയേറും. ഇന്ന് രാവിലെ 10-നു പിതൃസ്മരണ, തുടർന്ന് വികാരി ഫാ. ജോർജി ജോസഫ് കൊടിയേറ്റും. സെപ്റ്റംബർ ഒന്നിന് രാത്രി 7.15നു ഫാ. കെ.പി. മാത്യു ആനന്ദപ്പള്ളി വചന ശുശ്രൂഷ നടത്തും. രണ്ടിന് രാവിലെ ഒൻപതിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മധ്യസ്ഥപ്രാർഥന. 9.30-ന് യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ നേത്രപരിശോധന ക്യാംപ്.

രാത്രി 7.15-നു ഡീക്കൻ ബിധീഷ് മാത്യു പ്രസംഗിക്കും. മൂന്നിന് രാവിലെ 7.45-നു ഡോ. സഖറിയാസ് മാർ അപ്രേമിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന, രാത്രി 7.45-നു ഫാ. തോമസ് പി. മുകളിൽ വചനശുശ്രൂഷ നടത്തും. നാലിനും അഞ്ചിനും രാത്രി 7.15-നു ഫാ. ഫിലിപ് മാത്യു, അജി വർഗീസ് ബത്തേരി എന്നിവർ പ്രസംഗിക്കും. ഏഴിന് രാവിലെ 7,45-നു ഡോ. ജോസഫ് മാർ ദിവന്നാസിയോസിന്‍റെ മുഖ്യകാർമികത്വത്തിൽ കുർബാന, വൈകിട്ട് നാലിനു പ്രദക്ഷിണം, രാത്രി ഏഴിനു ചെമ്പെടുപ്പ്, എട്ടിന് രാവിലെ 8.15-ന് മൂന്നിൻമേൽ കുർബാന, 10.15-ന് പ്രദക്ഷിണം, 10.45-ന് ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയാണ് പരിപാടികൾ.