OVS - Latest NewsOVS-Kerala News

കോലഞ്ചേരി പള്ളിയില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിന് കൊടികയറി

കോലഞ്ചേരി:- കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഭാരതീയ ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് (പരുമല) തിരുമേനിയുടെ 114-മത് ഓര്‍മ്മപെരുന്നാളിന് തുടക്കംകുറിച്ചു. ഇന്ന് വിശുദ്ധ കുര്‍ബാനന്തരം നടന്ന ചടങ്ങില്‍ വികാരിമാരായ ഫാ.ജേക്കബ്‌ കുര്യന്‍, ഫാ.ലൂക്കോസ് തങ്കച്ചന്‍ എന്നിവര്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പള്ളി കൈക്കാരമാരായ സാജു പി വര്‍ഗ്ഗീസ് പടിഞ്ഞാക്കരയില്‍, ബേബി എന്‍.വി.നെച്ചിയില്‍, സെക്രട്ടറി എന്‍.പി ബെന്നി നെല്ലിക്കാമുറിയില്‍ , ഭരണസമിതിയംഗങ്ങള്‍, ഭക്ത സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നവംബര്‍ അഞ്ചു-വരെ വലിയ പള്ളിയില്‍ രാവിലെ 6ന് പ്രഭാത പ്രാര്‍ത്ഥന, തുടര്‍ന്ന് വി.കുര്‍ബാനയും വൈകീട്ട് 6ന് കാതോലിക്കേറ്റ് സെന്‍റര്‍ പള്ളിയില്‍ സന്ധ്യാ നമസ്കാരവും ഉണ്ടായിരിക്കും.
പ്രധാന പെരുന്നാള്‍ ദിനമായ നവംബര്‍ ആറിന് രാവിലെ 6 മണിക്ക്  കാതോലിക്കേറ്റ് സെന്‍റര്‍ പള്ളിയില്‍ പ്രഭാത പ്രാര്‍ത്ഥന,വി.കുര്‍ബാന, തുടര്‍ന്ന് 9 മണിക്ക് വലിയപള്ളിയില്‍ വി.കുര്‍ബാന, പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച, ആശീര്‍വാദം, ഉല്‍പ്പനലേലം തുടര്‍ന്ന് പെരുന്നാള്‍  കൊടിയിറങ്ങും.