OVS-Kerala News

നെടുമൺകാവ് സെന്റ് തോമസ് പള്ളി സപ്തതി ആഘോഷവും ദേവാലയ പുനഃപ്രതിഷ്ഠയും ഇന്ന് മുതൽ

നെടുമൺകാവ് ∙ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ സപ്തതി ആഘോഷവും നവീകരിച്ച ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠയും ഇന്നു ആറിനും നടത്തും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിക്കും. കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ സഹകാർമികത്വം വഹിക്കും. അഞ്ചിനു വൈകിട്ട് 4.30ന് സ്വീകരണ ഘോഷയാത്ര.

െസന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി കുരിശടിയിൽ നിന്നാരംഭിച്ച് പള്ളിയിലേക്ക്. 5.30ന് സപ്തതി സമ്മേളനം ബാവാ ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും. 6.30ന് ദേവാലയ പുനഃപ്രതിഷ്ഠ ബാവാ നിർവഹിക്കും. രാത്രി എട്ടിന് സ്നേഹവിരുന്ന്. ആറിന് രാവിലെ എട്ടിനു മൂന്നിന്മേൽ കുർബാന, 10ന് ഇടവകയുടെ മുൻ വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ എന്നിവരെയും 70 വയസിനു മുകളിലുള്ളവരെയും ഉന്നത വിജയം നേടിയവരെയും ആദരിക്കും. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും.