OVS - Latest NewsOVS-Kerala News

മൂല്യബോധമുള്ളവരാകുക: മാർ പോളിക്കർപ്പോസ്

ബുധനൂർ:- സമൂഹത്തിന് നന്മയുടെ വെളിച്ചം പകരുന്ന മൂല്യബോധമുള്ളവരായി തീരുവാൻ യുവസമൂഹത്തിന് കഴിയണമെന്ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോൻ മാർ പോളിക്കർപ്പോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. സെന്റ് ഏലിയാസ് യുവജനപ്രസ്ഥാനത്തിന്റെ വിവിധ സാമൂഹ്യ സേവന പദ്ധതികളുടെയും “സ്നേഹനിലാവ് ” കൂട്ടായ്മയുടെയും സ്വയം തൊഴിൽ പദ്ധതിയുടെയും ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാ.മാത്യു വർഗീസ് പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഓ.സി.വൈ.എം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജാൾസൺ പി.ജോർജ്, ഇടവക ട്രസ്റ്റി റോജി മാത്യു പാലപ്പള്ളിൽ, സജി പട്ടരുമഠം, യൂണിറ്റ് സെക്രട്ടറി അജു വർഗീസ്, ജോ. സെക്രട്ടറി ഷിബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെയും, പ്രളയത്തിൽ നഷ്ടപ്പെട്ട ബൈബിൾ ഉണക്കിയെടുത്ത മറിയാമ്മ ജോർജിനെയും യോഗത്തിൽ അനുമോദിച്ചു.