OVS - Latest NewsOVS-Kerala News

എം ജി സർവ്വകലാശാല പരീക്ഷകളിൽ റാങ്ക് തിളക്കം

എം ജി സർവ്വകലാശാല പരീക്ഷകളിൽ റാങ്ക് തിളക്കത്തിൽ ഓർത്തഡോക്സ്‌ വിദ്യാർത്ഥികൾ. ബി എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ക്രിസ് പി ജോർജ് കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ തർക്കം രൂക്ഷമായിരുന്ന വരിക്കോലി സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവും യുവജന പ്രസ്ഥാനം സെക്രട്ടറിയുമാണ്. കലുഷിതമായ സഭ അന്തരീക്ഷത്തിൽ മലങ്കര സഭയ്ക്ക് വേണ്ടി ഒട്ടനേകം ത്യാഗങ്ങൾ ഏറ്റ ക്രിസ് വരിക്കോലിയിലെ സജീവ പ്രവർത്തകനും സൺ‌ഡേ സ്കൂൾ അദ്ധ്യാപകനും മദ്ബഹ ശുശ്രൂഷകനും കൂടിയാണ്.

എം എസ് സി ഫിസിക്സ്‌ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിത്യ എസ് ജോർജ് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ്‌ (ഭദ്രാസന) കത്തീഡ്രൽ ഇടവകാംഗമാണ്. എം എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മിന്റ മറിയം വർഗീസ് റാന്നി – നിലയ്ക്കല്‍ ഭദ്രാസനത്തില്‍പ്പെട്ട അയിരൂര്‍ മതാപ്പാറ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ്‌ വലിയപളളി ഇടവകാംഗമാണ്.നിലയ്ക്കൽ ഭദ്രാസന  യുവജന പ്രസ്ഥാനത്തിന്റെ  പ്രഥമ വനിതാ  ജനറൽ സെക്രട്ടറിയായ മിന്റ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്. എം എസ് സി ബോട്ടണി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ മെറിൻ ഗ്രേസ് തുമ്പമൺ ഭദ്രാസനത്തിലെ മാർ ശെമവൂൻ ദെസ്‌തൂനി കത്തീഡ്രൽ ഇടവകാംഗമാണ്.

‘എന്‍റെ സഭ എനിക്ക്‌ തന്ന സ്വാതന്ത്രംകൊണ്ടാണ് ഇവിടെ നിൽക്കുന്നത്’ ; വൈറലായി യുവതിയുടെ പ്രസംഗം

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ