OVS - Latest NewsOVS-Kerala News

എം.ജി.ഓ.സി.എസ്.എമ്മിനു പുതിയ സാരഥികള്‍

കോട്ടയം: മലങ്കര ഓർത്തോഡോക്സ് സഭയുടെ വിദ്യാർഥിപ്രസ്ഥാനമായ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ്സ്  (എം.ജി. ഓ.സി.എസ്.എം) മൂവ്മെന്റിന്‍റെ വാർഷിക ജനറൽ അസ്സംബ്ലിയും പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നതിനായുള്ള വർക്ക്ഷോപ്പും 2016 ജൂലൈ 8-9 തീയതികളിലായി കോട്ടയം എം.ജി. ഓ.സി.എസ്.എം സ്റ്റുഡന്റസ് സെന്‍ററില്‍ വെച്ചു നടന്നു. ജൂലൈ 8 ന് വൈകിട്ട് 5 ന് പ്രസ്ഥാനം അധ്യക്ഷന്‍ ബോംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ആമുഖ സന്ദേശം നൽകി. ജൂലൈ 9 ന് രാവിലെ 7 -ന് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ സെന്‍റര്‍ ചാപ്പലിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചതിനെ തുടര്‍ന്ന് 9-ന് നടന്ന വേദപഠന ക്ലാസ്സിനു ഫാ. ഡോ. ടി.ജെ ജോഷ്വ നേതൃത്വം നൽകി. 10 ന് ജനറൽ അസ്സംബ്ലി യോഗത്തിൽ വെച്ച് 2016 – 2017 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു : വൈസ് പ്രസിഡന്റ് – നിമേഷ് തോമസ്‌ & മെര്‍ലിന്‍ ഷാജി, സ്റ്റുഡന്റ്സ് സെക്രട്ടറീസ് – വര്‍ഗീസ്‌ സാം,എല്‍ബീ മരിയ സിറില്‍. 2 -ന് നടന്ന സംയുക്ത എക്സിക്യൂട്ടീവ് കമ്മിറ്റിയോടെ പരിപാടികൾ സമാപിച്ചു. എം.ജി. ഓ.സി.എസ്.എം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാ. ഫിലൻ പി. മാത്യു നേതൃത്വം നല്‍കി. 4-ല്‍ നിന്ന്  8 ഫോറങ്ങളായിയും കൂടുതല്‍ യൂണിറ്റുകളുമായി  വിദ്യാര്‍ത്ഥി  പ്രസ്ഥാനം  വളര്‍ച്ചയുടെ പാദയിലാണ്. പരിശുദ്ധ സുന്നഹദോസ് അംഗീകാരം നല്‍കി  ഭേതഗതി  ചെയ്യപ്പെട്ട എം.ജി.ഓ.സി.എസ്.എം ഭരണഘടന രൂപീക്രതമായിതിനു ശേഷമുള്ള ആദ്യ അസ്സെംബ്ളിയാണിത്‌.