OVS - Latest NewsOVS-Pravasi News

നോര്‍ത്ത്-ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോൺഫറൻസ് : ടൈംടേബിൾ തയ്യാറായി

ന്യൂയോർക്ക് ↔ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിലെ പരിപാടികളുടെ സമയ ക്രമങ്ങൾ തയ്യാറായി. ജൂലൈ 13 ബുധൻ മുതൽ 16 ശനി വരെ അപ്സ്റ്റേറ്റ് ന്യൂയോർക്കിലുളള ഓണേഴ്സ് ഹേവൻ റിസോർട്ടിലാണ് കോൺഫറൻസ്. ജൂലൈ 13, ബുധൻ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് കോൺഫറൻസ് ചെക്ക് ഇൻ തുടങ്ങുന്നത്. 6 മണിക്ക് ഘോഷയാത്ര തുടങ്ങും.വൈകിട്ട് 7.30ന് അറ്റ്ലാന്റിക്ക് കോൺഫറൻസ് ഹാളിൽ പ്രാർഥനയോടെ പരിപാടികൾക്ക് തുടക്കം.തുടർന്ന് ഉദ്ഘാടന സമ്മേളനം. രാത്രി 8.30 മുതൽ 10 വരെ ഏയ്ഞ്ചൽ മെലഡീസ് അവതരിപ്പിക്കുന്നക്രൈസ്തവ ഗാനമേള. റെജി (ജോസഫ് പാപ്പൻ) നേതൃത്വം നൽകും. രാത്രി 10ന് ബോൺഫയർ ക്യാംപ് ഫയർ. രാത്രി 11ന് ആദ്യദിന പരിപാടികൾക്ക് സമാപനം.

രണ്ടാം ദിനമായ ജൂലൈ 14 വ്യാഴാഴ്ച രാവിലെ 6.15ന് പ്രാർഥനയോടെ തുടക്കം. പ്രഭാത ഭക്ഷണത്തിനുശേഷം ഒമ്പതിന് പസഫിക്ക് കോൺഫറൻസ് ഹാളിൽ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ മുതിർന്നവർക്കായി പ്രസംഗം നടത്തും. അതേ സമയത്ത് തന്നെ എംജിഒസിഎസ്എമ്മിനു വേണ്ടി അറ്റ്ലാന്റിക്ക് ഹാളിൽ ഫാ. ക്രിസ്റ്റഫർ മാത്യു പ്രഭാഷണം നടത്തുന്നുണ്ട്. സൺഡേ സ്കൂൾ കുട്ടികൾക്ക് വേണ്ടി എലിസബത്ത് ജോയി നേതൃത്വം നൽകും. ലഘുഭക്ഷണത്തെ തുടർന്ന് എല്ലാ വിഭാഗക്കാർക്കും വേണ്ടി ഗ്രൂപ്പ് ഡിസ്കഷൻ നടത്തും. 12 മണിക്ക് മധ്യാഹ്നപ്രാർഥന. തുടർന്ന് ഉച്ചഭക്ഷണം.

ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വിവിധ വിഷയങ്ങൾ ഉൾക്കൊളളിച്ചു കൊണ്ടുളള സൂപ്പർ സെഷനുകൾ ആരംഭിക്കും.ഫാസ്റ്റിങ് ആൻഡ് ഫീസ്റ്റിങ് എന്ന വിഷയത്തിലൂന്നി മാർ നിക്കോളോവോസ് സെഷന് നേതൃത്വം നൽകും.‘വെളിപാട് പുസ്തകവും ഓർത്തഡോക്സ് ആരാധനാക്രമവും’ എന്ന വിഷയത്തിലൂന്നി ഫാ. സുജിത് തോമസ് നേതൃത്വം നൽകും. മൂന്നിന് ഗ്രൂപ്പ് ഫോട്ടോ സെക്ഷൻ. 3.30 ന് ഇൻഡോർ ടെന്നീസ് കോർട്ടിലും ക്യാമ്പ് ഫയർ ഏരിയായി ലുമായി സ്പോർട്സ് മത്സരങ്ങൾ നടക്കും. വൈകിട്ട് 5.30ന് ഡിന്നർ. തുടർന്ന് ഗായകസംഘം ഗാനങ്ങൾ ആലപിക്കും. ഏഴു മണിക്ക് അറ്റ്ലാന്റിക്ക് ഹാളിൽ സന്ധ്യാപ്രാർഥന. 7.30ന്അറ്റ്ലാന്റിക്കിൽ ഡിവോഷണൽ അഡ്രസ്. രാത്രി എട്ട് മുതൽ വെറൈറ്റി എന്റർടെയ്ൻമെന്റ്സ്.

ജൂലൈ 15 വെളളിയാഴ്ച രാവിലെ ഏഴ് മണിക്ക് പസഫിക്ക് ഹാളിൽ മലയാളത്തിലും അറ്റ്ലാന്റിക്ക് ഹാളിൽ ഇംഗ്ലീഷിലും പ്രഭാത പ്രാർഥന. 7.45ന് ഗായക സംഘം ഗാനങ്ങൾ ആലപിക്കും. തുടർന്നു പ്രഭാതഭക്ഷണം. ഉപവാസം അനുഷ്ഠിക്കുന്നവർക്കായി ധ്യാനം. ഒമ്പതിന് മുതിർന്നവർക്കുവേണ്ടി പസഫിക്ക് ഹാളിൽ ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ് മെത്രാപ്പോലീത്താ നടത്തുന്ന പ്രസംഗ പരമ്പരയുടെ രണ്ടാം ഭാഗം. എംജിഒസിഎസ്എമ്മിനു വേണ്ടി അറ്റ്ലാന്റിക്ക് ഹാളിൽ ഫാ. ക്രിസ്റ്റഫർ മാത്യു പ്രസംഗിക്കും.

കുട്ടികൾക്കുവേണ്ടി 2,3,4 സമ്മിറ്റുകളിൽ എലിസബത്ത് ജോയിയുടെ നേതൃത്വത്തിൽ വിവിധ
പരിപാടികൾ. തുടർന്ന് 11ന് ഗ്രൂപ്പ് ഡിസ്കഷൻ, മധ്യാഹ്ന പ്രാർഥന. ഭക്ഷണത്തിനും വിശ്രമത്തിനും
ശേഷം രണ്ടു മണിയോടു കൂടി സൂപ്പർ സെഷൻ രണ്ടാംഘട്ടം ആരംഭിക്കും. പസഫിക്ക് ഹാളിൽ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ നയിക്കുന്ന ഓപ്പൺ ഫോറം. സമ്മിറ്റി രണ്ടിൽ എലിസബത്ത് ജോയി സംസാരിക്കും.

കോൺഫറൻസ് റൂം നാലിൽ ‘അമേരിക്കൻ ഭദ്രാസനവും മിഷൻ ദേവാലയങ്ങളും’ എന്ന വിഷയത്തിൽ ഫാ.ക്രിസ്റ്റഫർ മാത്യു സംസാരിക്കും. വൈകുന്നേരം നാലു മണിക്ക് ക്ലർജി അസോസിയേഷൻ, ബസ്കിയാമഅസോസിയേഷൻ, സൺഡേ സ്കൂൾ, മർത്തമറിയം എന്നിവകളുടെ യോഗം ചേരും. അത്താഴത്തിനുശേഷം സന്ധ്യാ പ്രാർഥന, ക്വയർ എന്നിവ നടക്കും. തുടർന്ന് 7.45 ന് മുതിർന്നവർ, ഫോക്കസ്, എംജിഒസിഎസ്എം,ചിൽഡ്രൻ വിഭാഗത്തിൽ ധ്യാനയോഗങ്ങൾ വിവിധ ഹാളുകളിലായി നടക്കും. 8.30ന് കുമ്പസാരം.

സമാപന ദിവസമായ ജൂലൈ 16ന് ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാന അറ്റ്ലാന്റിക്ക് ഹാളിൽ രാവിലെ 6.45ന് നടക്കും. 9ന് സമാപന സമ്മേളനം. 10ന് ബ്രഞ്ച്. 11ന് ചെക്ക് ഔട്ട്.

ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് 2016 – ഓണ്‍ലൈന്‍ രെജിസ്‌ട്രേഷൻ

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് : കമ്മിറ്റികൾ സജീവമായി