OVS - Latest NewsOVS-Kerala News

പരുമല പെരുന്നാൾ കൊടിയിറങ്ങി

പരുമല ∙ തീർഥാടക സഹസ്രങ്ങൾ സാക്ഷിയായി പരുമല പെരുന്നാൾ കെ‍ാടിയിറങ്ങി. പരിശുദ്ധ പരുമല തിരുമേനിയുടെ 115–ാം ഒ‍ാർമപ്പെരുന്നാളിന്‍റെ സമാപ്തിയായി ഉച്ചയ്ക്കു ശേഷം റാസ നടന്നു. റാസയിൽ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള തീർഥാടകർ പങ്കെടുത്തു. ഡോ. Bava's speech at Parumala Churchയൂഹാനോ‍ൻ മാർ കിസോസ്റ്റമോസ് പ്രാർഥന നയിച്ചു. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, പരുമല സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ്, അസി. മാനേജർമാരായ കെ.വി.ജോസഫ് റമ്പാൻ, എം.ജി.ജോസഫ് റമ്പാൻ, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പരുമല സെമിനാരി കൗൺസിലംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ മൂന്നിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ശ്ലൈഹിക വാഴ്‍വും ശ്രാദ്ധ സദ്യയും നടന്നു.

എം.ജി.ഒ.സി.എസ്.എം നല്ല വ്യക്തിത്വങ്ങളെ വാർത്തെടുത്തു: കാതോലിക്കാ ബാവാ

പരുമല ∙ സഭയ്ക്കും സമൂഹത്തിനും ഗുണകരമായ നിലയിൽ നല്ല വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ എം.ജി.ഒ.സി.എസ്എം വലിയ സംഭാവനയാണ് നൽകിയതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന എംജിഒസിഎസ്എം വിദ്യാർഥി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡോ. സഖറിയാസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് അനുസ്‌മരണ പ്രഭാഷണവും വീണാ ജോർജ് എംഎൽഎ പ്രഭാഷണവും നടത്തി.

പീരുമേട്ടിൽ നടക്കുന്ന 109-ാം വാർഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും കലാമേളയുടെ സമ്മാന വിതരണവും നടന്നു. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഫാ. ഫിലൻ പി.മാത്യു, ഡോ. ഐസക് പാമ്പാടി, വർഗീസ് പേരയിൽ, ജെയ്സി കരിങ്ങാട്ടിൽ, ലാബി പീടികത്തറയിൽ, ഷേബ ഗീവർഗീസ്, ക്രിസ്റ്റി തോമസ്, രേഷ്‌മ റേയ്ച്ചൽ, ഫാ. തോമസ് റോബി, നികിത് കെ.സഖറിയ എന്നിവർ പ്രസംഗിച്ചു.

പരുമലയിൽ ശുചീകരണ യജ്ഞം

പരുമല ∙ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻ.എസ്എസ് യൂണിറ്റും ഒ‍ാർത്തഡോക്സ് യുവജനപ്രസ്ഥാനവും ചേർന്ന് ക്ലീൻ പരുമല പരിപാടി നടത്തി. ആയിരത്തോളം കുട്ടികളാണ് പാതയോരങ്ങൾ ഉൾപ്പെടെ ശുചീകരിച്ചത്. തിരുവല്ല നഗരസഭയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. തിരുവല്ല എസ്‍സിഎസ്, എംജിഎം, കാവുംഭാഗം ഡിബി, കണ്ണശ സ്മാരക, ഇരുവെള്ളിപ്ര സെന്റ് തോമസ്, കവിയൂർ എൻഎസ്എസ്, ചെങ്ങരൂർ സെന്റ് തെരേസാസ്, നിരണം സെന്റ് മേരീസ് സ്കൂളുകളിലെ സന്നദ്ധപ്രവർത്തകരാണ് പങ്കെടുത്തത്. ജില്ലാ കൺവീനർ ബി. ബിജുകുമാർ, യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി മത്തായി ടി. വർഗീസ്, ജേക്കബ് ജോർജ്, ദീപു കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

മാവേലിക്കര ഭദ്രാസന ഒ‍ാർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ മാവേലിക്കര മുതൽ പരുമല വരെയുള്ള റോഡിന്‍റെ ഇരുവശങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അലക്സിയോസ്‌ മാർ യൗസേബിയോസ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ബിനു സാമുവൽ, ട്രഷറർ മനു തമ്പാൻ, ഡീക്കൻ അജി ഗീവർഗിസ്, ജോയിന്റ് സെക്രട്ടറി ബിനു തോമസ്, എബി ജോൺ, രെജു തോമസ്, എബിൻ ബേബി, അജിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ  പരുമല പള്ളിയില്‍ നല്‍കിയ സന്ദേശം >>