OVS-Kerala News

MGOCSM ഓണക്കൂർ വലിയ പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാംപ് നടത്തി

പിറവം:- ഓണക്കൂർ സെന്റ്: മേരീസ് ഓർത്തഡോക്സ് വലിയപള്ളി വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (MGOCSM) ആഭിമുഖ്യത്തിൽ 2016 ജൂലൈ മാസം 6 -)o തിയതി രക്തദാന ക്യാംപ് ഓണക്കൂർ വച്ച് നടത്തി.  IMA എറണാകുളം യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ ക്യാംപിൽ 40 ഓളം ആളുകൾ പേര് രെജിസ്റ്റർ ചെയ്യുകയും 21 ഓളം പേർ രക്തം ദാനം ചെയ്യുകയും ചെയ്തു.  തദ്ദവസരത്തിൽ ഇടവക വികാരി റവ.ഫാ.എബ്രഹാം.കെ.ജോൺ, MGOCSM കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ.യാക്കോബ് പൂവത്തുങ്കൽ ,ഇടവകാംഗം റവ.ഫാ.ഡോ.തോമസ് ചകിരിയിൽ, ഇടവക ട്രസ്റ്റി ശ്രീ.ജയിൻ വാളനടിയിൽ, വിദ്യാർത്ഥി പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി ലിന്റോ ജേക്കബ്, വിദ്യാർത്ഥി പ്രസ്ഥാനം ഭദ്രാസന സെക്രട്ടറിയും ഇടവകാംഗവുമായ അരുൺ രാജു നെടിയാനിക്കുഴിയിൽ, IMA ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

രക്തദാന ക്യാംപിൽ സഹകരിച്ച എല്ലാവർക്കും പ്രസ്ഥാനം ഭാരവാഹികൾ നന്ദി അറിയിച്ചു.