OVS - Latest NewsOVS-Kerala News

വിദ്യാര്‍ത്ഥി പ്രസ്ഥാനം ‘സ്ഥാപക ദിനവും ഏകദിന സമ്മേളനവും’ കുന്നംകുളത്ത്

 തൃശ്ശൂര്‍: മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ മാര്‍  ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ്സ്  മൂവ്മെന്റിന്‍റെ  (എം.ജി. ഓ.സി.എസ്.എം) സ്ഥാപകദിനത്തോടനുബധിച്ച് എം.ജി.ഓ.സി.എസ്.എം കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം 2016 ജുലായ് 16 ശനിയാഴ്ച്ച രാവിലെ 9 മുതൽ വൈകീട്ട് 3 വരെ അടുപ്പുട്ടി സെന്‍റ്  ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കുന്നംകുളം ഭദ്രാസനാധിപനും എം.ജി.ഓ.സി.എസ്.എം ഭദ്രാസന പ്രസിഡന്റും കൂടിയായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവാ തിരുമനസുകൊണ്ട് ഉദ്ഘാടനം  നിർവഹിക്കും. എം.ജി.ഓ.സി.എസ്.എം   കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.ഫിലൻ മാത്യു  ‘വിദ്യാര്‍ത്ഥികളും ആധുനിക വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി  ക്ലാസ് നയിക്കുന്നതാണ്.

എം.ജി.ഓ.സി.എസ്.എമ്മിനു പുതിയ സാരഥികള്‍