OVS - Latest NewsOVS-Kerala News

യുവജനങ്ങൾ കാലത്തിന്‍റെ സ്പന്ദനങ്ങൾ തിരിച്ചറിയണമെന്ന് യൂഹാനോൻ മാർ പോളിക്കാർപ്പോസ്

കോട്ടയം :- യുവജനങ്ങൾ കാലത്തിന്‍റെ സ്പന്ദനങ്ങൾ തിരിച്ചറിയണമെന്ന് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനതല പ്രവർത്തനോദ്ഘാടനം വടക്കന്മാന്നൂര്‍ സെന്‍റ് തോമസ്‌ ഓര്‍ത്തഡോക്‍സ്‌ ഇടവകയില്‍  നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് ഭദ്രാസന സെക്രട്ടറി ഫാ.തോമസ് വർഗീസ്, ഫാ.തോമസ് കുര്യൻ മാരോട്ടിപ്പുഴ, ഫാ. പി. വൈ. ജെസൺ, ഫാ. കുര്യാക്കോസ് മാണി, ഫാ. ഒ. എസ്. കുര്യാക്കോസ്, ഫാ. കുര്യാക്കോസ് ഈപ്പൻ, ഫാ. അലക്സ് തോമസ്, ഫാ. കുര്യൻ കുര്യാക്കോസ്, ഡോ. ജേക്കബ് മണ്ണുംമൂട്, ഭദ്രാസന സെക്രട്ടറി എൻ. എ. അനിൽമോൻ, ബോബിൻ മർക്കോസ്, കെ. എസ്. ജോർജുകുട്ടി, റെനിൽ രാജൻ, സ്നേഹ സൂസൻ എന്നിവർ പ്രസംഗിച്ചു. പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പ്രസ്ഥാനം പ്രവർത്തനങ്ങളുടെ മാർഗരേഖ ഫാ. തോമസ് വർഗീസ് കാവുങ്കലിനു നൽകി ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് തിരുമേനി നിർവഹിച്ചു.