OVS - Latest NewsOVS-Kerala News

പാമ്പാടി പെരുന്നാൾ : ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം ∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 53–ാം ഓർമപ്പെരുന്നാൾ ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ പാമ്പാടി ദയറയിൽ ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങുകൾക്കു കാർമികത്വം വഹിക്കും.

ആലോചനായോഗത്തിൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ, ദയറ മാനേജർ ഫാ. മാത്യു കെ.ജോൺ, അസി.മാനേജർ ഫാ. സി.എ.വർഗീസ് എന്നിവർ പ്രസംഗിച്ചു. ഫാ. അനി കുര്യാക്കോസ് ജനറൽ കൺവീനറും, കെ.എ.ഏബ്രഹാം കിഴക്കയിൽ ജോയിന്റ് കൺവീനറും ഫാ. കെ.സി,ഫിലിപ്പോസ്, കെ.കെ.വർഗീസ് ഇലഞ്ഞിമറ്റം, സാലു സഖറിയ ചേലമറ്റം, കെ.ജെ.ഏബ്രഹാം, ഷാജി ജേക്കബ് കാരാപ്പുഴ, ഫാ. ആൻഡ്രൂസ് ജോൺ, സുനീഷ് തോമസ്, പി.എ.മാത്യു കുറിയന്നൂർ (കൺവീനർമാർ) എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്.

നാലിന് 6. 45 കുർബ്ബാന -ഫാ.ഡോ. വർഗീസ് വർഗീസ്,ഒന്നിന് കുന്നംകുളം പഴഞ്ഞി തീർഥാടകർക്ക് സ്വീകരണം.വൈകുന്നേരം 4 ന് കോട്ടയം,കോട്ടയം സെൻട്രൽ,കാരാപ്പുഴ,കാസർഗോഡ് തീർഥാടകർക്ക് പരിശുദ്ധ പാമ്പാടി തിരുമേനിയുടെ മാതൃ ഇടവകയായ പാമ്പാടി കത്തീഡ്രലിൽ സ്വീകരണം. അഞ്ചിന് കത്തീഡ്രലിൽ നിന്ന് ദയറായിലേക്ക് റാസ, സന്ധ്യ പ്രാർത്ഥന,അനുസ്മരണം -ഫാ.ടി.ജെ ജോഷ്വ.7. 30ന് പാമ്പാടി കത്തീഡ്രലിൽ നിന്നുള്ള റാസക്ക് സ്വീകരണം, ആശീർവാദം, ഖബറിൽ ധൂപ പ്രാർത്ഥന അഖണ്ഡ പ്രാർത്ഥനയും

അഞ്ചിന് പുലർച്ചെ അഞ്ചിന് കുർബാന -യൂഹാനോൻ മാർ ദിയസ്കോറോസ്, എട്ടിന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മീകത്വത്തിലും മാത്യൂസ് മാർ തെവോദോസിയോസ്, ഡോ. ജോഷ്വ മാർ ദിവന്നാസ്യോസ് സഹ കാർമ്മീകത്വത്തിലും മൂന്നിന്മേൽ കുർബ്ബാന, പ്രസഗം, പ്രദക്ഷിണം,നേർച്ച വിളമ്പു.കെ.എസ്‌. ആർ. ടി. സി പ്രത്യേക സർവീസ് നടത്തും. വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിനായി ബി എം എം സ്കൂൾ മൈതാനം തുറന്നു കൊടുക്കും.