തരിശ് നിലത്ത് പൊന്ന് വിളയിക്കാൻ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

പിറവം: വർഷങ്ങളായി തരിശ് കിടന്ന പാടത്ത് നൂറുമേനി പൊന്നുവിളയിക്കാൻ ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം. പാമ്പാക്കുട പഞ്ചായത്ത് ആറാം വാർഡിൽ ചെറിയ പാമ്പാക്കുട പൂക്കോട് നിലം പാടശേഖരത്തിലെ രണ്ടേക്കർ വയലിലാണ് യുവജനങ്ങൾ ജൈവകൃഷിയിടം ഒരുക്കുന്നത്. പുല്ലും കാടും കയറി കൃഷിയോഗ്യയമല്ലാതെ കിടന്ന പാടം ആഴ്ചകൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഒരുക്കിയെടുത്തത്. ഐ ആർ. അഞ്ച് ഇനം നെല്ലാണ് കൃഷിയിറക്കുന്നത്.
ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യുസ് മാർ സേവേറിയോസ് വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു. യുവ ജനപ്രസ്ഥാനം ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ.ജോമോൻ ചെറിയാൻ, പാമ്പാക്കുട ചെറിയ പള്ളി വികാരി ഫാ.അബ്രഹാം പാലപ്പിള്ളിൽ, യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ്,ജോസി ഐസക്ക്,യുവജനപ്രസ്ഥാനം ഭദ്രാസന ഭാരാവാഹികളായ അലക്സ് രാജു, അൻസൺ ഏലിയാസ്,ബിബിൻ കെ.സി,ബേസിൽ പാമ്പാക്കുട, തുടങ്ങിയവർ പങ്കെടുത്തു.

Facebook
error: Thank you for visiting : www.ovsonline.in