സ്നേഹാദരവുകളുമായി ശ്രീ. ആർ. ബാലകൃഷ്ണപിള്ളയെ സന്ദർശിച്ചു.

കൊട്ടാരക്കര : സംസ്ഥാന മുന്നോക്ക വികസന കോർപറേഷൻ ചെയർമാനും, മുൻ മന്ത്രിയും, മലങ്കര സഭയുടെ ഉറ്റ മിത്രവും, അഭ്യുദയകാംഷിയുമായ ശ്രീ.ആർ ബാലകൃഷ്‌ണപിള്ളയെ ഓ.വി.എസ് പ്രതിനിധി സംഘം അദ്ദേഹത്തിന്റെ ഭവനത്തിൽ സന്ദർശിച്ചു മലങ്കര സഭയുടെ സ്നേഹാദരവുകൾ അറിയിച്ചു. കൊട്ടാരക്കരയിലെ ഭവനത്തിൽ വിശ്രമത്തിൽ കഴിയുന്ന അദ്ദേഹം വളരെയധികം ഉത്സാഹത്തോടെ കഴിഞ്ഞ കാലഘട്ടങ്ങളിൽ മലങ്കര സഭയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ഊഷ്മള ബന്ധത്തെയും, നിരവധി അവിസ്‌മരണീയ അനുഭവങ്ങളെകുറിച്ചും O.V.S അംഗങ്ങളുമായി നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ അദ്ദേഹം പങ്ക്‌ വെച്ചു. മലങ്കരയിലെ കാതോലിക്കാ ബാവാമാരായ പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവയുടെയും, പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവയുടെയും പ്രവർത്തന കാലഘട്ടത്തിൽ മലങ്കര സഭയ്ക്ക് ഒപ്പും ശക്തമായി നിൽക്കാൻ കഴിഞ്ഞതിനെക്കുറിച്ചുഉള്ള ഗതകാല സമരണകൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ നന്നായി തിളങ്ങന്നുണ്ടായിരുന്നു. മലങ്കര സഭ എന്നും ജനാധ്യപത്യപരമായും , ശക്തമായ ജനകീയ അടിത്തറയിലുമൂന്നി പഴയ പ്രതാപത്തിലും, സ്വാധീനത്തിലും മുന്നോട്ട് പോകണം എന്ന് താല്പര്യം അദ്ദേഹം സ്നേഹപൂർവ്വം പങ്ക്‌ വെച്ചു. മലങ്കര സഭയ്ക്ക് ശ്രീ.ആർ ബാലകൃഷ്ണപിള്ള ചെയ്ത തന്ന എല്ലാ സഹായ – സ്നേഹ- സഹകരണങ്ങൾക്കും അകമഴിഞ്ഞ നന്ദി അറിയിച്ചും അദ്ദേഹത്തിന് ആയുരാരോഗ്യങ്ങൾ ആശംസിച്ചും, ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ സ്നേഹപോഹാരമായി ഫലകം നല്കി ബഹുമാനിച്ചു. വെരി. റവ. പി. എം ജോൺ മഞ്ഞകാല കോർ എപ്പിസ്കോപ്പയുടെ (കൊട്ടാരക്കര – പുനലൂർ ഭദ്രാസനം) നേതൃത്തിലാണ് O.V.S പ്രവർത്തകർ ശ്രീ.ആർ ബാലകൃഷ്‌ണപിള്ളയെ സന്ദർശിച്ചത്.

Facebook
error: Thank you for visiting : www.ovsonline.in