OVS - Latest NewsOVS-Kerala News

തിരുവാർപ്പ് പള്ളി: യാക്കോബായ വിഭാഗത്തിന് പൂർണ്ണ നിരോധനം; വിധി പകർപ്പ്

കോട്ടയം: തിരുവാർപ്പ് മർത്തശ്‌മൂനി പള്ളി 1934-ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്നും യാക്കോബായ വിഭാഗത്തിലെ വൈദീകർക്കും കക്ഷികൾക്കും അനുയായികൾക്കും പള്ളിയിലും, പള്ളി സെമിത്തേരിയിലും, മറ്റു അനുബന്ധ സ്ഥാപനങ്ങളിലും ശാശ്വത നിരോധനം ഏർപ്പെടുത്തികൊണ്ട് കോട്ടയം മുൻസിഫ്‌ കോടതി ഉത്തരവിട്ടു.

1934-ലെ ഭരണഘടനായുടെ അടിസ്ഥാനത്തിൽ അല്ലാതെ നിയമിക്കപ്പെടുന്ന വൈദീകർക്കും മെത്രാന്മാർക്കും മതപരമായ കർമങ്ങൾ പള്ളിയിലും, പള്ളി സെമിത്തേരിയിലും നിർവഹിക്കുന്നതിൽ നിന്ന് ശാശ്വത നിരോധനമാണ് ബഹു. കോട്ടയം മുൻസിഫ്‌ കോടതി ഏർപ്പെടുത്തിയിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കോട്ടയം ഭദ്രാസന മെത്രപൊലീത്ത നിയമിക്കുന്ന വികാരിക്ക് മാത്രമേ പള്ളിയിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവേശനവും, അതുപോലെ തന്നെ മതപരമായ കർമങ്ങൾ നിർവഹിക്കാനുള്ള അതികാരവുമൊള്ളൂ എന്നും വിധിയിൽ പ്രസ്താവിച്ചിരിക്കുന്നു.

പള്ളി, പള്ളി സെമിത്തേരി, പാരിഷ് ഹാൾ, കുരിശടികൾ, പള്ളി വക സ്‌കൂൾ എന്നിവിടങ്ങളിലാണ് യാക്കോബായ വിഭാഗത്തിന് കോടതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കോട്ടയം ഭദ്രാസന മെത്രപൊലീത്ത നിയമിക്കുന്ന വികാരി പള്ളയിൽ പ്രവേശിക്കുന്നതിനും മതപരമായ കർമങ്ങൾ നിർവഹിക്കുന്നതിനും പാത്രിയർക്കിസ് വിഭാഗം തടസം സൃഷ്ടിക്കരുത് എന്നും ബഹു.കോടതി വ്യക്തമാക്കി.

തിരുവാർപ്പ് പള്ളി ഓർത്തഡോക്സ്‌ സഭയുടേതോ യാക്കോബായ വിഭാഗത്തിൻ്റെയോ പള്ളി അല്ല എന്നും തങ്ങൾ സ്വതന്ത്ര പള്ളി ആണെന്നും, തിരുവാർപ്പ് പള്ളിക്കു അവർ തന്നെ 1957-ൽ രൂപംകൊടുത്ത പ്രത്യേക ഭരണഘടന ഉണ്ടെന്നും അതുകൊണ്ട് 1934-ലെ ഭരണഘടനാ തിരുവാർപ്പ് പള്ളിക്കു ബാധകമല്ല എന്നും, തങ്ങൾ മലങ്കര സഭയുടെ ഭാഗമേ അല്ല എന്നും ഉള്ള വിചിത്രമായ വാദഗതികളാണ് യാക്കോബായ വിഭാഗം കോടതിയിൽ പറഞ്ഞത്. ഈ ബാലിശമായ വാദങ്ങൾ എല്ലാം തന്നെ തള്ളിക്കളഞ്ഞുകൊണ്ടാണ് ബഹു. കോടതി തിരുവാർപ്പ് പള്ളിയും മലങ്കര സഭയുടെ ഭാഗമാണെന്നും ,1934-ലെ ഭരണഘടനാ തിരുവാർപ്പ് പള്ളിക്കും ബാധകമാണെന്നും പ്രഖ്യാപിച്ചത്.

ഫാ. എ വി വറുഗീസ് ആറ്റുപുറം ആണ് ഇടവകയുടെ 1934 ഭരണഘടനാ പ്രകാരം നിയമിതനായിട്ടുള്ള വികാരി. 2017 ജൂലൈ 3-ലെ വിധിക്കു ശേഷം കോട്ടയം ഭദ്രാസനത്തിൽ വിധി വരുന്ന ആദ്യ ദൈവാലയമാണ് തിരുവാർപ്പ് മർത്തശ്‌മൂനി പള്ളി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
വിധി പകർപ്പ്