OVS-Kerala News

വരകൾക്കു ജീവൻ പകർന്നു “നിറക്കൂട്ട്”വേദിയിൽ മാറ്റുരച്ചത് 650-ൽ അധികം ചിത്രകാരന്മാർ

കോട്ടയം : കുഴിമറ്റം പള്ളി സെന്‍റ് ജോര്‍ജ് യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ ജോര്‍ജിയന്‍ കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരം “നിറക്കൂട്ട്‌ 2016 ” സംഘടിപിച്ചു
 
കോട്ടയം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 17-മത് മത്സരമാണിത്.ശനിയാഴ്ച രാവിലെ 9 ന് ആരംഭിച്ച “നിറക്കൂട്ട്‌ 2016”-ല്‍ അഞ്ചു ഗ്രൂപ്പുകള്‍ തിരിച്ചായിരിന്നു മത്സരം.എല്‍.കെ.ജി,യു.കെ.ജി കുട്ടികള്‍ക്ക് കളറിംങ്ങിന് ചിത്രം നല്‍കിയുള്ളതും,എല്‍.പി,യു.പി കുട്ടികള്‍ക്ക് പ്രത്യേക വിഷയമില്ല,ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി വിഷയം നല്‍കിയുള്ളതുമായ മത്സരത്തില്‍ പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ളവര്‍ പങ്കെടുത്തു. “നിറക്കൂട്ട്” വിജയമായിരുന്നുവെന്നു സംഘാടകര്‍ അറിയിച്ചു.