OVS - Latest NewsOVS-Kerala News

പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ ഓർമപ്പെരുന്നാളിന് കൊടിയേറി

പുതുപ്പള്ളി∙ പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് കൊടിയേറി. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര ആരംഭിച്ചു. രണ്ടു കൊടിമരങ്ങൾ പുതുപ്പള്ളി പെരുനാളിന്റെ പ്രത്യേകതയാണ്. പുതുപ്പള്ളി – എറികാട് കരക്കാർ കൊടിമരത്തിനുള്ള കമുക് മുറിച്ച് വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ ആഘോഷപൂർവം പള്ളിയിൽ എത്തിച്ചു. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് കൊടിയേറ്റിന് നേതൃത്വം നൽകി. കുരിശടയാളങ്ങൾ നിറഞ്ഞ കൊടികൾ പ്രത്യേകമായി ചരടിൽ കെട്ടി ഉയർത്തി. ഭക്തജനങ്ങൾ നേർച്ചയായി പള്ളിയിൽ സമർപ്പിക്കുന്നതാണ് ഈ കൊടികൾ. കൊടിയേറ്റ് കഴിഞ്ഞാൽ എല്ലാ ദിനങ്ങളിലും കൊടിമരച്ചുവട്ടിൽ വാദ്യമേളങ്ങൾ നടത്തും.

മേയ് 5, 6, 7 തീയതികളാണ് പ്രധാന പെരുന്നാൾ ദിനങ്ങൾ.  രാവിലെ 6-ന് വി. കുർബാന ഫാ ഇ. കെ. ജോർജ് കോറെപ്പിസ്കോപ്പ ഇ​ഞ്ചക്കാട്ടിന്റെ നേതൃത്വത്തിൽ നടന്നു, 9-ന് മൂന്നിന്മേൽ കുർബാന–യൂഹാനോൻ മാർ പോളി കാർപ്പസ്, നാളെ മുതൽ മേയ് 4 വരെ രാവിലെ 7.30-ന് കുർബാനയുണ്ടാകും.പെരുന്നാളിനോടനുബന്ധിച്ചുള്ള പുതുപ്പള്ളി കൺവൻഷൻ മേയ് 1 മുതൽ നടത്തും. വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, കൈക്കാരന്മാരായ ലിജോ വർഗീസ് കളപ്പുരയ്‌ക്കൽ,സാം കുരുവിള വായ്‌പ്പൂക്കര, സെക്രട്ടറി ജോജി പി. ജോർജ് പെരുമ്പുഴയിൽ എന്നിവർ നേതൃത്വം നൽകും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

വിശ്വാസ സംരക്ഷകൻ: വി. ഗീവറുഗീസ് സഹദാ