OVS-Kerala News

കണ്ടനാട് വെസ്റ്റ് യുവജനപ്രസ്ഥാനം ഭദ്രാസന കലാമേള നടത്തി

കോലഞ്ചേരി:  ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം ഭദ്രാസന കലാമേള നടത്തി. ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെന്ററിൽ നടന്ന കലാമേളയുടെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി റെവ.ഫാ.സി.എം.കുര്യാക്കോസ് നിർവഹിച്ചു. കോലഞ്ചേരി സെൻറ്. പീറ്റേഴ്സ്  & സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി വികാരി റെവ.ഫാ.ജേക്കബ് കുര്യൻ അധ്യക്ഷത വഹിച്ചു. മണ്ണുക്കൂന്ന് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റെവ.ഫാ.ജോസ് തോമസ് , യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് റെവ.ഫാ.കുര്യൻ ചെറിയാൻ , യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് , യുവജനപ്രസ്ഥാനം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജു അബ്രഹാം മാത്യൂ , കേന്ദ്ര കമ്മിറ്റി അംഗം ജാസ്മിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ നിന്ന് ആയി നൂറോളം മൽസരാർത്ഥികൾ പങ്കെടുത്തു.