OVS - Latest NewsOVS-Kerala News

വിവാഹധന സഹായ  വിതരണം രണ്ടാം ഘട്ടത്തിൽ

കോട്ടയം : സമൂഹത്തില്‍ വേദന അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുവാന്‍ കഴിയുമ്പോഴാണ് കൈസ്ത്രവ ധര്‍മ്മം പ്രാവര്‍ത്തികമാകുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ  പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവാഹസഹായ വിതരണത്തിന്‍റെ രണ്ടാംഘട്ടം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നീതി നിഷേധിക്കപ്പെട്ട ഈ സമൂഹത്തില്‍ വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ച് പരുമലയില്‍ വെച്ചാണ് ആദ്യ ഘട്ടം വിതരണം ചെയ്തത്. വിവിധ സമുദായങ്ങളില്‍പ്പെട്ട 50 യുവതികള്‍ക്കാണ് സഹായം വിതരണം ചെയ്തത്. സമിതി പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.  ശ്രീ.ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ദേവലോകം അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍, വിവാഹ സഹായ സമിതി കണ്‍വീനര്‍ ഏബ്രഹാം മാത്യൂ വീരപ്പളളില്‍, സമിതി അംഗങ്ങളായ ജോണ്‍ സി. ദാനിയേല്‍, ജോ ഇലഞ്ഞിമൂട്ടില്‍, സജി കെ., അജു ജോര്‍ജ്, കെ.എ. ഏബ്രഹാം, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ജോണ്‍ ശങ്കരത്തില്‍, ജേക്കബ് കൊച്ചേരി, ഷിനു പാറപ്പോട്ട് എന്നിവര്‍ പ്രസംഗിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ