OVS - Latest NewsOVS-Kerala News

ഭരണഘടന സംരക്ഷിക്കുകയാണ് തൻ്റെ കടമ- കേരള ഗവർണ്ണർ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ പൈതൃക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കേരള ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ പ്രസ്താവന നടത്തിയത്. ഭരണഘടന സംരക്ഷിക്കുകയാണ് തൻ്റെ കടമയെന്നും, ഭാരതത്തിലെ അതിപുരാതന സഭയാണ് മലങ്കര ഓർത്തഡോക്സ് സഭയെന്നും, ഓർത്തഡോക്സ് സഭയുടെ ആശങ്ക നീതീകരിക്കാൻ കഴിയുന്നതാണെന്നും ഗവർണ്ണർ കൂട്ടി ചേർത്തു. ഓർത്തഡോക്സ് സഭക്ക് എതിരായി കേരള സർക്കാർ ചർച്ച് ബില്ല് നടപ്പിലാക്കുമെന്ന സ്വരത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഘടിത യാക്കോബായ വിഭാഗത്തിൻ്റെ യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു.

ചരിത്രത്തിലാദ്യമായി കോട്ടയം നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ലക്ഷക്കണക്കിന് സഭാ വിശ്വാസികൾ അണിനിരന്ന മഹാ റാലിക്ക് ശേഷം കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ ഗോവ ഗവർണ്ണർ അഡ്വ. ശ്രീധരൻ പിള്ള, മന്ത്രിമാരായ ശ്രീ വി എൻ വാസവൻ, ശ്രീമതി വീണാ ജോർജ്, എം എൽ എ മാരായ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ. ചാണ്ടി ഉമ്മൻ, മുൻ ചീഫ് വിപ്പ് ശ്രീ പി.സി ജോർജ് , ജയരാജ് മറ്റ് രാഷ്ട്രീയ നേതാക്കളുടെ വലിയ നിര പങ്കെടുത്തു. സുപ്രീം കോടതി വിധിയുടെ സത്വം ഈ നാടിൻ്റെ നിയമമാണ്. അതിനെ മറികടക്കുവാൻ ചർച്ച് ബില്ല് കൊണ്ടുവരുമെന്ന് പലരും പറയുന്നുണ്ട്, അത്തരമൊരു ബില്ല് വന്നാൽ അംഗീകരിക്കരുതെന്ന് പരിശുദ്ധ കാതോലിക്കാ ബാവ ഗവർണ്ണറോട് ആവശ്യപെട്ടു, വേട്ടക്കാരൻ്റെ പട്ടിയെ ഉടുക്ക് കൊട്ടി ഓടിക്കാൻ ആരും ശ്രമിക്കരുതെന്ന നാടൻ പ്രയോഗത്തിലൂടെ പരിശുദ്ധ കാതോലിക്കാ ബാവ സർക്കാരിന് മുന്നറിയിപ്പ് നൽകി.