OVS - Latest NewsOVS-Kerala News

പള്ളിയിൽ നിന്നും പള്ളിക്കൂടത്തിലേയ്ക്ക്

പാമ്പാടി: പാമ്പാടി പോത്തെൻപുറം ബി എം എം സ്കൂളിലെ പരിസ്ഥിതി ക്‌ളബ് ‘തപോവൻ’ തയാറാക്കുന്ന ഗ്രീൻവെയിൻ നഴ്സറിയിലെ ആദ്യത്തെ അംഗങ്ങൾ വടക്കൻമണ്ണൂർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നും ശേഖരിച്ച ഇലഞ്ഞി തൈകൾ. ഇരുന്നൂറ്റി അൻപത് തൈകളാണ് വിദ്യാർത്ഥികൾ ആദ്യഘട്ടത്തിൽ തയ്യാറാക്കിയിരിക്കുന്നത്.

പരിശുദ്ധനായ പാമ്പാടി തിരുമേനിയുടെ ജീവിതദര്‍ശനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രകൃതിയെ അടുത്തറിയുവാനും സംരക്ഷിക്കുവാനും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തപോവൻ പ്രകൃതി സംരക്ഷണം പ്രധാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗ്രീൻ വെയിൻ എന്ന സന്നദ്ധസംഘടനയ്ക്കായി തയാറാക്കുന്ന നഴ്സറിയുടെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.

സ്‌കൂൾ മാനേജർ റെവ ഫാ. മാത്യു കെ ജോണ് പ്രിൻസിപൽ ഡോ. ഐസക് തോമസ് എന്നിവർ സംരംഭത്തിന് പൂർണ പിന്തുണ നൽകുന്നു. വടക്കൻമന്നൂർ പള്ളി ഇടവകാംഗവും ബി എം എമ്മിലെ അധ്യാപകനുമായ ഗീവർ ജോൺ ആണ് തപോവൻ കോ ഓർഡിനേറ്റർ.