OVS - Latest NewsOVS-Kerala News

കര്‍ശന നിയമനടപടികള്‍ അത്യാവശ്യം : പരിശുദ്ധ കാതോലിക്കാ ബാവാ

പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ചൂഷണത്തിനും പീഡനത്തിനും വിധേയരാവുന്ന അവസ്ഥക്കെതിരെ സമൂഹ മന:സാക്ഷി ഉണരണമെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിന് അധികൃതര്‍ ശക്തമായ നടപടികള്‍ കൈക്കൊളളണമന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. അടുത്ത കാലത്തായി വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളും, കൊലപാതകങ്ങളും മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിലായിട്ടുണ്ടെന്നും ഇതിനെതിരായി വിപുലമായ ബോധവത്ക്കരണവും കര്‍ക്കശമായ നിയമനടപടികളും അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എറണാകുളത്തെ സി.എ വിദ്യാര്‍ത്ഥിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച് നിലനില്‍ക്കുന്ന ദുരൂഹത നീക്കുന്നതിനും ഉത്തരവാദികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിന് സത്വര നടപടികള്‍ എടുക്കണമെന്നും പരിശുദ്ധ ബാവാ ആവശ്യപ്പെട്ടു.