OVS - Latest NewsOVS-Kerala News

യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മിഷേലിന്‍റെ ഭവനം സന്ദര്‍ശിച്ചു

പിറവം :  മിഷേല്‍ ഷാജിയുടെ ഭവനം യുവജന പ്രസ്ഥാനം പ്രസിഡന്‍റ് അഭിവന്ദ്യ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത സന്ദര്‍ശിച്ചു.മിഷേലിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മാര്‍ പോളിക്കാര്‍പ്പോസ് പ്രാര്‍ത്ഥന നടത്തിയതിനു ശേഷമാണ് മടങ്ങിയത്.സത്യം വെളിവാകട്ടെയെന്ന് അദേഹം പറഞ്ഞു.

കര്‍മ്മേല്‍ക്കുന്നു പള്ളി വികാരി ഫാ.ടി.പി കുര്യന്‍,കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ഫാ.കുര്യന്‍ ചെറിയാന്‍,ഓര്‍ത്തഡോക്സ് യുവജനം ചീഫ്‌ എഡിറ്റര്‍ ഫാ.എല്‍ദോ കുര്യാക്കോസ്‌,ഫാ.ജസ്റ്റിന്‍ തോമസ്‌,ഫാ.ജോസ് തോമസ്‌ ,കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം ജനറല്‍സെക്രട്ടറി ഗീവീസ് മാര്‍ക്കോസ് എന്നിവര്‍ അദേഹത്തിനൊപ്പം ഉണ്ടായിരുന്നു.