OVS - Latest NewsOVS-Kerala News

സൈബര്‍ ലോകത്തിലെ ചതിക്കുഴികളെ തുറന്നുകാട്ടുന്ന ‘ടാഗ്’ വരുന്നു

കൗമാരക്കാരുടെ സൈബര്‍ അഡിക്ഷന്‍ ആത്മഹത്യാ പ്രവണത എന്നീ വിഷയങ്ങള്‍ മുഖ്യപ്രമേയമാക്കി തയ്യാറാക്കിയ ടാഗ് എന്ന ഹ്രസ്വ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാകതീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍  ഐക്കണ്‍ ചാരിറ്റിസിന്‍റെ   സഹകരണത്തോടെയാണ് ടാഗ് നിര്‍മ്മിച്ചിരിക്കുന്നത്. സഭയിലും സമൂഹത്തിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയാണ് ഐക്കണ്‍. കൗമാരക്കാരുടെ ഇടയില്‍ സൈബര്‍ സംബന്ധമായ കുറ്റകൃത്യങ്ങള്‍ പെരുകുന്നതും ആത്മഹത്യ പ്രവണത വര്‍ദ്ധിക്കുന്നതുമാണ് ഇത്തരത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നതിന് പ്രേരകമായതെന്ന് യുടെ ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി.എ ഫിലിപ്പ് പറഞ്ഞു.

യൂ ടേണ്‍, ഹോംവര്‍ക്ക്, ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം, ഫുട് സ്റ്റെപ്സ്, എന്നീ ചിത്രങ്ങളുടെ സംവിധായകനും എം.ജി യൂണിവേഴ്സിറ്റിയില്‍ ചലച്ചിത്രവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയുമായ ഫാ. വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിജയരാഘവന്‍, മഹേഷ്, അഞ്ജു കുര്യന്‍, നീനകുറുപ്പ് എന്നിവര്‍ അഭിനയിച്ചു. വിമ്മി മരിയ ജോര്‍ജ് ആണ് ഡബ്ബിംഗ് നിര്‍വ്വഹിച്ചത്. 

സഭാ വെബ്‌ മാനേജര്‍ കൂടിയായ ഫാ.വര്‍ഗ്ഗീസ് ലാലിന്റെ ഇരുപതാം ഹൃസ്വ ചിത്രമാണിത്.