OVS - Latest NewsOVS-Pravasi News

ഗൾഫ് ഓർത്തോഡോക്സ് യൂത്ത്‌ കോൺഫെറൻസ് പീരുമേട്ടിൽ

മധ്യപൂർവ്വദേശത്തെ ഓർത്തോഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ 7മത് മഹാസമ്മേളനം ദോഹ മലങ്കര ഓർത്തോഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പീരുമേട് മാർ ബസേലിയോസ് എൻജിനിയറിങ് കോളേജിൽവെച്ച് നടത്തപ്പെടുന്നു. കോളേജ് അങ്കണത്തിൽ പ്രത്യേകം സജ്ജീകരിക്കുന്ന മാർ തെയോഫിലോസ് നഗറിലാണ് 2016 ജൂലൈ 29,30 തീയതികളിൽ പരിപാടികൾ നടത്തപ്പെടുന്നത്. രണ്ടു ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ഗൾഫിലെ വിവിധ രാജ്യങ്ങളായ ഖത്തർ, യു.ഏ.ഇ, ഒമാൻ, കുവൈറ്റ്, സൗദി അറേബ്യാ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. ”മൗനത്തിന്റെ സൗന്ദര്യം” എന്നതാണ് മുഖ്യ ചിന്താവിഷയം. മുഖ്യ അതിഥികളായി മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ, ഗ്രീക്ക് സഭയുടെ ബിഷപ്പ് അഭിവന്ദ്യ മാർ മക്കാറിയോസ് മെത്രാപ്പോലീത്താ, മലങ്കര സഭയിലെ മെത്രാപ്പോലീത്തന്മാർ, മറ്റു സാമൂഹിക സാംസ്ക്കാരിക നേതാക്കന്മാർ എന്നിവർ പങ്കെടുക്കുന്നു.