OVS - Latest NewsOVS-Kerala News

വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമപ്പെരുന്നാളും സ്മൃതിമന്ദിരം കൂദാശയും

പുതുപ്പള്ളി :- തൃക്കോതമംഗലം സെന്റ് ജയിംസ് ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമപ്പെരുന്നാളും നരിമറ്റത്തിൽ യൂഹാനോൻ മാർ സേവേറിയോസ് സ്മൃതിമന്ദിരം കൂദാശയും 18നും 19നും നടത്തും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 18ന് ആറിന് സന്ധ്യാനമസ്കാരം, ഏഴിന് റാസ, സെമിത്തേരിയിൽ ധൂപാർപ്പണം. 19ന് ഏഴിന് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം, പ്രഭാതനമസ്കാരം, എട്ടിന് കുർബാന, യൂഹാനോൻ മാർ സേവേറിയോസ് സ്മൃതിമന്ദിരം കൂദാശ.

11ന് അനുസ്മരണ സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷതവഹിക്കും. റവ. ഡോ. റ്റി.ജെ.ജോഷ്വാ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് ശ്രാദ്ധ സദ്യ. ഓർമപെരുന്നാളിനോടനുബന്ധിച്ച് വികാരി ഫാ.രാജൻ വർഗീസ് പുളിമൂട്ടിൽ കൊടി ഉയർത്തി. ഫാ. രാജൻ വർഗീസ് പുളിമൂട്ടിൽ, ട്രസ്റ്റി താജു കോര, സെക്രട്ടറി പുന്നൻ റ്റി. പോൾ, ജോർജ് വർക്കി നരിമറ്റത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.