OVS - Latest NewsOVS-Kerala News

അഖില മലങ്കര പ്രാർത്ഥനാ യോഗം North Central Zone മീറ്റിംഗും പ്രാർത്ഥനാ വാരാചരണത്തിന്റെ കേന്ദ്രതല ഉദ്ഘാടനവും

അഖില മലങ്കര പ്രാർത്ഥനാ യോഗം North Central Zone മീറ്റിംഗും പ്രാർത്ഥനാ വാരാചരണത്തിന്റെ കേന്ദ്രതല ഉദ്ഘാടനവും , അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ,02/12/23 ശനിയാഴ്ച രാവിലെ 10 മുതൽ കണ്ടനാട് (w) ഭദ്രാസനത്തിലെ ഓണക്കൂർ സെ. മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വച്ചു നടന്നു. രാവിലെ 10.15 ന് പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. തുടർന്ന് കണ്ടനാട് (w)പ്രാർത്ഥനായോഗം vice President ഫാ.ഡോ.തോമസ് ചകിരിയിൽ ആമുഖ സന്ദേശം നൽകി.

കാനോൻ വീഥിയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ ലിന്റോ പോളും , “ക്രൈസ്തവ ഗാനങ്ങൾ – വിശുദ്ധിയും വിശ്വാസവും ” എന്ന വിഷയത്തിൽ പ്രൊഫ. ഡോ.വി.എം മാത്യു വലിയ കണ്ടവും ക്ലാസ്സെടുത്തു. 11.40 മുതൽ പ്രാർത്ഥനാ യോഗം ഭദ്രാസന സെക്രട്ടറിമാരായ ശ്രീ k V ജേക്കബ് (അങ്കമാലി ), ശ്രീ ജോയി മങ്കോട്ടിൽ (കണ്ടനാട് E), pv തോമസ് (കണ്ടനാട് w ) എന്നിവരും കൊച്ചിയെ പ്രതിനിധീകരിച്ച് മേഖലാ സെക്രട്ടറിയായ Dr ടോണി അബ്രഹാമും അവരവരുടെ ഭദ്രാസന പ്രാർത്ഥനാ യോഗങ്ങളുടെ പ്രവർത്തനങളെ ക്കുറിച്ച് വിവരിച്ചു. തുടർന്ന് കൊച്ചി ഭദ്രാസനത്തെ പ്രതിനിധികരിച്ച് മുളന്തുരുത്തി മേഖലാ വൈസ് പ്രസിഡന്റായ റവ.ഫാ ജോബിനും , ഭദ്രാസന വൈസ് പ്രസിഡന്റുമാരായ റവ.ഫാ.ഗീവർഗീസ് ബേബി (കണ്ടനാട് E), ഫാ.ഡോ.തോമസ് ചകിരിയിൽ (കണ്ടനാട് w ) എന്നിവർ സംസാരിച്ചു. 12.10 ന് പ്രാർത്ഥനാ വാരാചരണ ഉദ്ഘാടന സമ്മേളനം പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. ജിഷ ജോർജ് 127 – ) o സങ്കീർത്തനം വായിച്ചു. ഇടവക വികാരി റവ.ഫാ യാക്കോബ് തോമസ് സ്വാഗതം ആശംസിച്ചു. N. C Zone Coordinator ശ്രീ എബിൻ മത്തായി റിപ്പോർട്ട് അവതരിപ്പിച്ചു. പോയ വർഷത്തിൽ കാലം ചെയ്ത ,കൊച്ചി ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ സക്കറിയ മാർ അന്തോണിയോസ് തിരുമേനി, ദൈവസന്നിധിയിലേക്ക് ചേർത്തു കൊണ്ട, ഫാ.ജോൺസൻ പുറ്റാനിൽ, ഫാ.ഡോ. ഒ പി വർഗീസ്, ഫാ.ജോസഫ് മങ്കിടി, ഫാ.ജോസഫ് മുള്ളൻ കുഴി, ഫാ. കുരിയാക്കോസ് എന്നി വൈദികർ, ഇമ്പങ്ങളുടെ പറുദീസയിലേക്ക് ചേർക്കപ്പെട്ട ശ്രീ Em പൈലി (Sun. School Director, Angamaly), ശ്രീമതി തങ്കമ്മ ദാനിയേൽ (സ്ത്രീ സമാജം സെക്രട്ടറി, കണ്ടനാട് E) കുസാറ്റ് ദുരന്തത്തിലുൾപ്പെട്ട മരണപ്പെട്ടവരും വാങ്ങിപ്പോയവരുടെയും പേരിൽ അനുശോചനം രേഖപ്പെടുത്തി. “യഹോവയിങ്കലേക്ക് നോക്കി പ്രകാശിതരാകുവിൻ” (സങ്കീ.34:5) എന്ന കുറിവാക്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രാർത്ഥനാ വാരാചരണത്തിന്റെ ഉദ്ഘാടനം അഭി.തിരുമേനി നിർവഹിച്ചു. പ്രാർത്ഥനാ യോഗങ്ങൾ ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്നവയാകണമെന്ന് തദവസരത്തിൽ തിരുമേനി പ്രസ്താവിച്ചു.

മുൻ പ്രസിഡന്റായിരുന്ന ശ്രീK R നാരായണൻ കൽക്കട്ടയിൽ മദർ തെരേസയെ കണ്ടു മുട്ടിയപ്പോൾ , അവരോട് Are you really christ എന്നു ചോദിച്ചതിന്, 1 like to be christ എന്നുത്തരം പറഞ്ഞതായും തിരുമേനി ചൂണ്ടിക്കാണിച്ചു. തുടർന്ന് ഫാ.ജോസ് തോമസ്, ഫാ ബിജു മാത്യു പ്രക്കാനം, ഫാ മത്തായി കുന്നിൽ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. സെക്രട്ടറിമാരായ സനാജി ജോർജ്, ഐസക് തോമസ് എന്നിവർ കേന്ദ്ര പ്രാർത്ഥനാ യോഗത്തിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. North Central Zoneന്റെ സെക്രട്ടറിയായി Dr.VM മാത്യുവിനെ അഭി.തിരുമേനി പ്രഖ്യാപിച്ചു. 23 വൈദികർ ഉൾപ്പെടെ, ആകെ 197 പേർ പങ്കെടുത്തിരുന്ന മീറ്റിംഗിന് ഓർഗനൈസിംഗ് സെക്രട്ടറി, ശ്രീ വർഗീസ് കരിപ്പാടം കൃതജ്ഞത അർപ്പിച്ചു. രജിസ്ടേഷൻ സംബന്ധമായുള്ള Notepad, pen തുടങ്ങിയവ നൽകിയ ലക്നോ ജോയി, കേന്ദ്രസമതി അംഗങ്ങളായ, രഞ്ചി ജോർജ്, ജോസഫ് ജോസഫ്, v c ചെറിയാൻ, എന്നിവർക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതിനും, എല്ലാ ക്രമീകരണങ്ങളും ഭംഗിയായി ചെയ്ത പള്ളിക്കാർക്കും പ്രത്യേക നന്ദി പരാമർശനം നടത്തി. യോഗം 1.15 ന് അവസാനിച്ചു.