OVS - Latest NewsSAINTSTrue Faith

ഏലിയാ ദീർഘദർശി; ഒരു ലഘു വിവരണം

ഇസ്രായേലിൻറെ ചരിത്രത്തിലെ ഒരു നിർണ്ണായ കാലഘട്ടത്തിൽ ദൈവജനത്തെ പാഷണ്ഡതയിൽ നിന്ന് വീണ്ടെടുത്ത് യഹോവയോടുള്ള വിശ്വസ്തതയിൽ ഉറപ്പിച്ചു നിർത്തുവാൻ ദൈവികായുധമായി പരിണമിച്ച ശ്രേഷ്ഠൻ ആയിരുന്നു മാർ ഏലിയാ. ഏലിയാ എന്ന എബ്രായപദത്തിന്റെ അർത്ഥം യഹോവ ദൈവമാകുന്നു എന്നാണ്. ഏലിയ ദീർഘദർശി രോമം കൊണ്ടുള്ള വസ്ത്രം ധരിച്ചവനും, കാഴ്ചയിൽ അപരിഷ്കൃതനുമായിരുന്നു എന്ന് ബൈബിൽ ചരിത്രങ്ങൾ വ്യക്തമാക്കുന്നു. വിശുദ്ധ വേദപുസ്തകത്തിൽ ഏലിയാവിന്റെ ചരിത്രം 1 രാജാക്കന്മാർ ,17:1:19 , 21:1:29 മുടങ്ങിൽ അദ്ധ്യായങ്ങളിൽ രാജാക്കന്മാർ വിവരിച്ചിരിക്കുന്നു.ബാലിന് എതിരെ പ്രവചിച്ചതുകൊണ്ട് ഏലിയാമിനെ നശിപ്പിക്കുവാൻ ഇസബൽ തീരുമാനിച്ചു എന്നും വിശുദ്ധ വേദപുസ്തക്കും വ്യക്തമാക്കുന്നു..

ഗിലയാദുപ്രദേശത്തു തിശ്ബി എന്ന ഗ്രാമത്തിൽ ഏലിയ പ്രവാചകൻ ഭൂജാതനായി. ഏലിയായുടെ മാതാപിതാക്കളെപറ്റി യാതൊരു വിവരവും വി. വേദഗ്രന്ഥത്തിൽ നിന്നോ മറ്റു ചരിത്ര രേഖകളിൽ നിന്നൊ ലഭിക്കുന്നില്ല. യിസ്രായേൽ രാജാവായ ആഹാബിനെയും അഗസ്വാവിന്റെയും കാലത്ത് പ്രവചനം പ്രവചിച്ച പ്രവാചകനാണ് മാർ ഏലിയാ. ബി.സി 875 മുതൽ 851 വരെ എന്ന് ഇത് കണക്കാക്കുന്നു. പ്രവചനം ആരംഭിക്കുന്നതിനു മുൻപുള്ള മാർ ഏലീയായുടെ ചരിത്രത്തെ പറ്റിയോ ജീവികത്തെ പറ്റിയോ വിശുദ്ധ വേദപുസ്തകത്തിൽ പറഞ്ഞു കാണുന്നില്ല. ആഹാബ് രാജാവ് തന്റെ ഭാര്യയായ ഫൊയ്നിക്യക്കാരത്തി ഈസബേലിന്റെ ഹിതാനുവർത്തിയായി.യിസ്രായേലിൽ ബാൽ ആരാധന ആരംഭിച്ചപ്പോൾ അതിനെതിരായി ഏലിയാവ് പ്രവചനം നടത്തി എന്നും വിശുദ്ധ വേദപുസ്തകം വ്യക്തമാക്കുന്നു.

ആഹാബിന്റെ ഭാര്യയായ ഇസബേൽ സീദോനിലെ ചക്രവർത്തിയായ ഏത്ത് ബാലിന്റെ മകളായിരുന്നു. അവളുടെ ദുർ സ്വാധീനത്താൽ പുറജാതിക്കാരുടെ ദേവനായ ബാലിന്റെ ആരാധനാ ദേശത്ത് വ്യാപിച്ചു കൊണ്ടിരുന്നു. ബാലിന് അവൾ ക്ഷേത്രങ്ങളും പൂജാഗിരികളും ദേശത്തെല്ലാം സ്ഥാപിക്കുകയും ചെയ്തു. തീഷ്ണതയുള്ളവനും യഹോവ ഭക്തനായ ഏലിയാവ് ഈ ദൃശപ്രവർത്തനത്തെ വളരെ ശക്തിയായി എതിർക്കുകയും ചോദ്യം ചെയ്യുകയും, യിസ്രായേൽ ജനത്തെ യാഹോവയിങ്കലേക്ക് തിരിക്കുവാൻ അക്ഷീണ യത്നം തുടരുകയും ചെയ്തു. കർമ്മേലിലെ പരീക്ഷണത്തിൽ, ആകാശത്തിൽ നിന്ന് തീയിറക്കി യാഗം ദഹിപ്പിച്ചതിനാൽ ഏലിയാവിനു അഗ്നിയുടെ പ്രവാചകൻ എന്നു പേര് ലഭിച്ചു.

തന്‍റെ ജീവിതം കൊണ്ട് ദൈവത്തില്‍ ആശ്രയിച്ചു അത്ഭുതങ്ങളെ ചെയ്യുവാന്‍ ഏലിയാവിന് സാധിച്ചിരുന്നു. ഏലിയാവിന്റെ ജീവിതത്തിൽ അതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഏലിയാവിനു ഒരു ദൈവീക വ്യക്തിത്വം ഉണ്ടായിരുന്നു. ഏലിയാവിന് ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരുന്നു. ദൈവത്തെ അല്പംപോലും സംശയിക്കാത്ത ഒരു നിർമ്മല ഹൃദയം ഏലിയാ ദീർഘദർശിക്ക് ഉണ്ടായിരുന്നു. ദൈവം എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു മനോഭാവ ബോധം ഏലിയാ പുലർത്തിയിരുന്നു. കെരീത്തിനരികെ മലങ്കാക്കളിൽ നിന്ന് ഭക്ഷണം സ്വീകരിച്ചു പ്രർത്ഥനാ ജീവിതത്തിലുടെ മാർ ഏലിയാവ് ദൈവത്തെ മുറുകെ പിടിച്ചിരുന്നു.

പഴയ നിയമത്തിലെ രാജാക്കൻമാരുടെ പുസ്തകത്തിൽ ഏലിയാവ് ചെയ്ത എട്ട് പ്രധാന അത്ഭുതങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നു.

1. സ്വര്‍ഗ്ഗത്തെ അടക്കുകയും മൂന്നര വര്‍ഷത്തേക്ക് മഴ പെയ്യിച്ചില്ലാ.

2. 1 രാജാക്കൻമാർ 17:1

3. 2.വിധവയായ സ്ത്രീയുടെ എണ്ണയും ധാന്യവും വര്‍ദ്ധിപ്പിച്ചു. 1 രാജാക്കൻമാർ 17:2

4. 3 വിധവയുടെ മകനെ മരണത്തില്‍ നിന്ന് ജീവനിലേക്കു തിരികെകൊണ്ടുവന്നു. 1രാജാക്കൻമാർ 17:22,

5. 4. സ്വര്‍ഗ്ഗത്തില്‍ നിന്നും തീ ഇറക്കി യാഗപീഠത്തെ ദഹിപ്പിച്ചു തോട്ടിലെ വെള്ളം വറ്റിച്ചു കളഞ്ഞു. 1 രാജാക്കൻമാർ 18:38

6. 5. ദൈവത്തോട് പ്രാർത്ഥിച്ച് മഴ പെയ്യിച്ചു. 1രാജാക്കൻമാർ 18:45

7. 6.അമ്പതു പടയാളികളുടെമേല്‍ അഗ്നി ഇറങ്ങി. 2 രാജാക്കൻമാർ 1:10

8. 7.പെട്ടെന്ന് ദൈവത്തിന്‍റെ തീ ആകാശത്ത് നിന്ന് ഇറക്കി അൻപത് പടയാളികളെ ദഹിപ്പിച്ചു കളഞ്ഞു. 2 രാജാക്കൻമാർ 1:12

9. 8.ജോര്‍ദാന്‍ നദിയെ പിളര്‍ന്നു

10. 2 രാജാക്കൻമാർ 2:8

ഏലിയാവിന് സ്വർഗ്ഗാരോഹണം ചെയ്തു എന്നു വിശ്വസിക്കപ്പെടുന്നു. ഏലിയാ ദീർഘദർശി തന്റെ പിൻഗാമിയായ ഏലീശയെ അഭിഷേകം ചെയ്തശേഷം ഇരുവരുംകൂടി മറ്റു ശിഷ്യഗണങ്ങളെ സന്ദർശിച്ചു. അനന്തരം യോർദ്ദാൻ നദിയുടെ തീരത്തുവന്ന് പുതപ്പ് മടക്കി ഏലിയാവ് വെള്ളത്തെ അടിച്ചു. വെള്ളം രണ്ടായി വേർപിരിഞ്ഞു. പ്രവാചകശിഷ്യന്മാർ അൻപത് പേർ ഇക്കരയ്ക്കു നോക്കി നിൽക്കുമ്പോൾ ഏലിയാവും ഏലീശയും നദിയുടെ കിഴക്കേക്കരയ്ക്കുപോയി. ഏലിശയ്ക്കു എന്ത്‌ അനുഗ്രഹമാണ് വേണ്ടതെന്നു ഏലിയാവ് ചോദിച്ചപ്പോൾ;അങ്ങയുടെ ആത്മാവിൽ ഇരട്ടിപങ്കു വേണമെന്നു എലീശാ മറുപടിയായി ഉത്തരം നൽകി. ഏലിയാവ് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നത് നേരിൽ കാണുവാൻ കഴിഞ്ഞാൽ അങ്ങനെ ഉണ്ടാകുമെന്നു പറഞ്ഞു. ഉടനെ അഗ്നിരഥവും അഗ്നി അശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു. ഏലിയാവ് ഒരു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി. ഏലിശ അതുകണ്ട് “എൻറെ പിതാവെ, എൻറെ പിതാവെ, യിസ്രായേലിന്റെ തേരും തേരാളികളുമെന്ന് ” ഉറക്കെ നിലവിളിച്ചു. ഏലിയാവിന്മേൽ നിന്നു വീണ പുതപ്പെടുത്ത് ഏലീശ വെള്ളത്തെ അടിച്ചു. നദി രണ്ടായി പിരിഞ്ഞു. ഏലീശ ഇക്കരയ്ക്കു കടന്നു. മരണം കാണാതെ സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ട രണ്ടാമത്തെ വ്യക്തിയാണ് ഏലിയാവ്.

ഏലിയാ ദീർഘദർശി

പ്രകൃതി കോപങ്ങളിൽപ്പെടുന്നവരുടെ മധ്യസ്ഥനാണ്. പ്രവാചകനായ ഏലിയ ഓരോ പെസഹയിലും യഹൂദർ പ്രതീക്ഷിക്കുന്ന ഒരു പ്രധാന അതിഥിയാണ്. ഗ്രീക്ക്സഭയിൽ ഏലിയ ഗിരിശിഖരങ്ങളുടെ മധ്യസ്ഥനാണ്. സിറിയൻ ഓർത്തഡോക്സ്‌ സഭയിൽ പ്രകൃതി കോപങ്ങളിൽപ്പെടുന്നവരുടെ മധ്യസ്ഥനാണ് ഏലിയാ ദീർഘദർശി. മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് അദ്ദേഹത്തിന്റെ യരുശലേം യാത്രയിൽ കപ്പൽ കാറ്റിലും കോളിലും ആടിയുലഞ്ഞപ്പോൾ ഏലിയായുടെ ദീർഘദർശിയുടെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ച് രക്ഷപ്പെട്ടതിനുള്ള നന്ദി സൂചന ആയിട്ടാണ് കേരളത്തിന്റെ അക്ഷര നഗരിയായ കോട്ടയത്ത് ഏലിയാ ദീർഘദർശിനിയുടെ പേരിൽ ഒരു കുരിശ് സ്ഥാപിച്ചത്. അതാണ്‌ പിന്നീട് മാർ ഏലിയ കത്തീഡ്രൽ ആയി മാറിയ മലങ്കര സഭയുടെ ഇന്നത്തെ ദേവാലയം. പാശ്ചാത്യ സഭകൾ ജൂലൈ ഇരുപതിന് ഏലീയായുടെ ഓർമ്മ ആചരിക്കുന്നു. അന്തോഖ്യൻ കുർബാനക്രമത്തിൽ പരിശുദ്ധാത്മാവിനായുള്ള ആഹ്വാനത്തിനു ഉപയോഗിക്കുന്നത് ഏലിയായുടെ വാക്കുകളാണ് കടമെടുത്തിരിക്കുന്നത്.

അതിൽ പ്രധാനപ്പെട്ടതാണ് “കർത്താവേ എന്നോട് ഉത്തരം അരുളിചെയ്യണമേ ” എന്ന അനുതാപത്തിന്റെ വാക്കുകൾ. നീതിമായ മാർ ഏലീയായുടെ ഓർമ്മ വാഴ്ത്തപ്പെടട്ടെ.

അവലംബം:

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ