OVS - ArticlesOVS - Latest News

മുളന്തുരുത്തി പളളി വിധി നടത്തിപ്പ് – സമാധാനത്തിലേക്കുള്ള കാൽവയ്പ്പ്.

25.10. 2019 -ൽ ബഹു എറണാകുളം ജില്ലാക്കോടതി ഈ പള്ളി 1934-ലെ സഭാ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണം എന്ന് വിധിയുണ്ടാവുകയും ആ വിധി പ്രകാരം ആരാധനയും ഭരണനിർവ്വഹണത്തിനും ശ്രമിച്ച് വരികയും ചെയ്തു വരികയായിരുന്നു.

2019 ഡിസംബറിൽ പ്രസിദ്ധമായ ജൂബിലി പെരുന്നാൾ വരികയും അത് ഓർത്തഡോക്സ് സഭയ്ക്ക് നടത്തണം എന്ന് ആവശ്യപ്പെടുകയും എന്നാൽ അത് നടത്താൻ യാക്കോബായ വിഭാഗം അനുവദിക്കാതെ വന്ന സാഹചര്യത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി നൽകുകയും ചെയ്തു.

പ്രസ്ഥുത ഹർജിയിൽ തീരുമാനം ആവാതെ വരികയും ബഹു സുപ്രിം കോടതിയുടെ നിർദേശപ്രകാരം ഹൈക്കോടതി കേസ് പരിഗണിച്ച് 18.05.2020 -ൽ വിധി നടത്തിപ്പിന് ആവശ്യമായ പോലിസ് സംരക്ഷണം നൽകണം എന്ന് ഹൈകോടതി കേസ് തീർപ്പാക്കി ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ റിവ്യൂ ഹർജികൾ നൽകുകയും അവ 28.07.2020 -ൽ തള്ളുകയും ചെയ്തു.

എന്നാൽ ഈ വിധികൾ എല്ലാം ഉണ്ടാകുമ്പോൾ യാക്കോബായ വിഭാഗം ഓർത്തഡോക്സ് സഭയ്ക്ക്, മുമ്പ് ഉണ്ടായിരുന്ന അഞ്ചിൽ ഒന്ന് വീതം പോലും നൽകാതെ പരിപൂർണ്ണമായി പുറത്താക്കുകയും അതിനെ തുടർന്ന് പൂർണ്ണ വിധി നടത്തിപ്പിലെക്ക് പോവുകയും, അപ്രകാരം 17.08.2020 പുലർച്ചെ ബല പ്രയോഗത്തിലൂടെ വിധി നടപ്പാക്കുകയും ചെയ്തു.

മുളന്തുരുത്തി പളളി വിധി നടത്തിപ്പ് നൽകുന്ന സൂചന എന്ത്?

  • ഇതിൻ്റെ ഉത്തരം 17.08.20 -ൽ മുളന്തുരുത്തിയിൽ കണ്ട യാക്കോബായക്കാരാണ്.
  • സഭയിൽ സമാധാനം ഉണ്ടാക്കുന്നതിന് നിങ്ങൾ ശ്രമിച്ചില്ല എങ്കിൽ നിയമമെന്ന ബുൾഡോസർ നിങ്ങളുടെ മുകളിലൂടെ കയറിയിറങ്ങും. അത് ആർക്കും തടയാൻ കഴിയുകയില്ല.
  • എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കടുത്ത തീരുമാനത്തിൽ എത്തിയത്? സ്വതന്ത്രമായി വിധി നടത്തുന്നതിന് അവർ സഹകരിക്കാത്തത് കൊണ്ട് മാത്രമല്ലെ?
  • അതു കൊണ്ട് സമാധാനം ഉണ്ടാക്കുക എന്നത് മാത്രമാണ് നിങ്ങളുടെ മുന്നിലുള്ള ഏക പോം വഴി.

സഭയിൽ സമാധാനം ഉണ്ടാക്കുന്നതിന് ഈ ഗ്രൂപ്പിന് എന്ത് ചെയ്യാൻ കഴിയും?

  • മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുക.
  • സഭയിൽ സമാധാനം ഉണ്ടാക്കാൻ യാക്കോബായ സഹോദരങ്ങളെ പ്രേരിപ്പിക്കുക.
  • അല്ലെങ്കിൽ നിയമം വഴി അത് നിങ്ങളെ കീഴ്പ്പെടുത്തുമെന്ന സന്ദേശം എല്ലാവരിലും എത്തിക്കുക.
  • സമാധാനം ഉണ്ടാക്കുന്നത് ഓർത്തഡോക്സുകാരേക്കാൾ ലാഭം യാക്കോബായ വിശ്വാസികൾക്കാണ് എന്ന ചിന്ത അവരിൽ ഉണ്ടാക്കുക.
  • കേവലം 10% പേരുടെ കടുത്ത നിലപാടിന് വിപരിതമായി 90% പേരും സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന സന്ദേശമാവണം നൽകേണ്ടത്.

അതു കൊണ്ട് മുളന്തുരുത്തി പള്ളി വിധി നടത്തിപ്പ് സമാധാന കാംഷികൾക്ക് ഒരു പ്രചോദനമായി തീരട്ടെ എന്നാശംസിക്കുന്നു.

മുളന്തുരുത്തി മാർത്തോമൻ പള്ളി: ദൈവീക നീതി നടപ്പിലായി