OVS - Latest NewsOVS-Kerala News

ഇത്യോപ്യൻ– ഇന്ത്യൻ ഓർത്തഡോക്സ് സഭകൾക്ക് സമാനതകളേറെ: ആബുന മത്ഥ്യാസ് ബാവാ

നിരണം :- ഇന്ത്യയിൽ ക്രൈസ്തവ സമൂഹത്തിന് തുടക്കമിട്ട മാർത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യം മഹത്തരമാണെന്ന് ഇത്യോപ്യൻ ഒ‍ാർത്തഡോക്സ് സഭാധ്യക്ഷൻ ആബുന മത്ഥ്യാസ് പാത്രിയർക്കീസ് ബാവാ. പുരാതനമായ നിരണം സെന്റ് മേരീസ് ഒ‍ാർത്തഡോക്സ് പള്ളിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും ആരാധനയിലും ഇത്യോപ്യൻ ഒ‍ാർത്തഡോക്സ് സഭയും ഇന്ത്യൻ ഒ‍ാർത്തഡോകസ് സഭയും ഒട്ടേറെ സമാനതകൾ പുലർത്തുന്നതായി മത്ഥ്യാസ് പ്രഥമൻ പാത്രിയർക്കീസ് ബാവാ കൂട്ടിച്ചേർത്തു.

ഇത്യോപ്യൻ സഭയിലെ ആർച്ച് ബിഷപ്പുമാരായ എസയ്യ, സവിറോസ് വൈദികരായ ഫാ. കിറോസ്, ഫാ. മുസിയ എന്നിവരും നിരണം പള്ളി സന്ദർശിച്ചു. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഇടവക വികാരി ഫാ. ജിജി വർഗീസ്, സഹവികാരി ഫാ. പി.ടി. നൈനാൻ ട്രസ്റ്റി ജോർജ് വർഗീസ്, സെക്രട്ടറി ജോർജ് തോമസ് എന്നിവർ ചേർന്ന് പാത്രിയർക്കീസ് ബാവായെയും സംഘത്തെയും സ്വീകരിച്ചു.