OVS - Latest NewsOVS-Kerala News

മാറാടി സെൻറ് മേരീസ് പള്ളിയും മലങ്കരസഭയുടേത്

എറണാകുളം: അങ്കമാലി ഭദ്രാസനത്തിലെ മാറാടി സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവക മലങ്കര സഭയുടെ 1934 ഭരണഘടനയനുസരിച്ച് ഭരണം നടത്തേണ്ടതാണെന്നും, ആയതിനാൽ സഭാഭരണഘടന അനുസരിക്കാത്ത വിഘടിത വിഭാഗത്തിന് ശാശ്വത നിരോധനവും ഏർപ്പെടുത്തി എറണാകുളം അഡീ ജില്ലാ കോടതി (പള്ളി കോടതി) ഉത്തരവ് പുറപ്പെടുവിച്ചു.

OS 32/2012 കേസിലാണ് പരിപൂർണ്ണമായും മലങ്കരസഭയാൽ ഭരിക്കപ്പെടേണ്ട പള്ളിയാണെന്ന് ഇന്ന് വിധി ഉണ്ടായിരിക്കുന്നത്. 2019 ജൂലൈ 2-ലെ ബഹു. സുപ്രീം കോടതിയുടെ കടുത്ത നീരീക്ഷണത്തോടെ കൂടെ കീഴ് കോടതികളിൽ കെട്ടി കിടക്കുന്ന നിരവധി ഇടവകകളുടെ കേസിൽ വേഗത്തിൽ വിധി വരുന്നത് ദശാബ്ദങ്ങളായ മലങ്കര സഭ തർക്കത്തിൻ്റെ അവസാനഘട്ടത്തെ സൂചിപ്പിക്കുന്നു എന്നത് വിശ്വാസികൾക്ക് ആശ്വാസപ്രദമാണ്. മലങ്കര സഭയ്ക്ക് വേണ്ടി അഡ്വ. ശ്രീകുമാർ, അഡ്വ. മാർട്ടിൻ എന്നിവർ ഹാജരായി. ഇതോടെ 45 വർഷമായി തുടരുന്ന കേസുകൾക്ക് പരിസമാപ്തിയായി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി

നാം അറിയണം… സത്യം തിരിച്ചറിയണം….