കട്ടച്ചിറ പള്ളി ; മലങ്കര സഭയ്ക്ക് പരിപൂര്‍ണ്ണ വിജയം : സുപ്രീംകോടതി വിധി
മലങ്കര ഓര്‍ത്തഡോക്‍സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രസനത്തില്‍ പെട്ട കട്ടച്ചിറ സെന്റ് മെരീസ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് ബഹു സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. മലങ്കര സഭയെ സംബന്ധിച്ച് 1958, 1995, 2017-ലെ എല്ലാ വിധികളും ഈ പള്ളിക്കും ബാധകമാക്കികൊണ്ട് ബഹു സുപ്രീം കോടതി ആവര്‍ത്തിച്ചു വ്യകതമാക്കി.
കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തയും മലങ്കര മെത്രാപൊലീത്തയും കാതോലിക്കയുമായ മാത്യൂസ് ദ്വിതിയന്‍ ബാവായാല്‍ നിയമിതനായ ഫാ ജോണ്‍ ഈപ്പന്‍ ആണ് പള്ളിയുടെ നിലവിലെ വികാരി എന്ന് കോടതി വ്യകതമാക്കി. 1934-ലെ സഭാ ഭരണഘടന അനുസരിച്ച് മാത്രമേ ഈ പള്ളിയുടെ സ്വത്തുക്കള്‍ ഭരിക്കപ്പെടാവൂ എന്നും കോടതി വ്യകതമാക്കി. 2017 ജൂലായ് 3 വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ എല്ലാം നിലനിര്‍ത്തിയ കോടതി ഇന്ത്യന്‍ ഭരണഘടയുടെ അനുശേദം 25, 26 അനുസരിച്ചുള്ള വിശ്വാസ സ്വാതന്ത്ര്യം മലങ്കര സഭയുടെ പള്ളികളില്‍ നിലനില്‍ക്കില്ല എന്ന് കണ്ടെത്തി തള്ളുകയും ചെയ്തു.
ഇതോടെ മലങ്കര സഭയെ സംബന്ധിച്ച് വിഘടിത വിഭാഗത്തിന് ഉന്നയിക്കാവുന്ന എല്ലാ തര്‍ക്കങ്ങളും അവസാനിച്ചു. വിഘടിത വിഭാഗം ഇനിയെങ്കിലും തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചു ഒരു സഭയായി മുന്നോട്ടു പോകുന്നതിനു തയ്യാറാവണം എന്ന് വീണ്ടും ആഹ്വാനം ചെയ്യുന്നു. ജസ്റ്റിസ്‌മാരായ രഞ്ജന്‍ ഗോഗോയി, ആര്‍ ഭാനുമതി, നവീന്‍ സിന്‍ഹ എന്നിവടങ്ങിയ മൂന്നംഗ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. മലങ്കര സഭയ്ക്ക് വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് സി യു സിംഗ്, സദറുള്‍ അനാം, എസ് ശ്രീകുമാര്‍ എന്നിവര്‍ ഹാജരായി.