OVS-Kerala News

മഴക്കാലപൂർവ രോഗ ബോധവത്കരണ ലഘു ലേഖകൾ വിതരണം ചെയ്തു

പുത്തൂർ: മാധവശ്ശേരി സെയിന്റ് തേവോദോറോസ് ഓർത്തഡോൿസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പുത്തൂർ മേഖലയിലെ വിവിധ സ്‌കൂളുകളിൽ മഴക്കാല പൂർവ രോഗ ബോധവത്കരണ ലഘു ലേഖകൾ വിതരണം ചെയ്തു. പ്രസ്ഥാനം സെക്രട്ടറി ശ്രി. ബിബിൻ ബാബു , ട്രഷറർ ശ്രി. ജോബ്‌സൺ TJ , കോർഡിനേറ്റർ ശ്രി. ജൂബി ജോൺ എന്നിവർ നേതൃത്വം നൽകി.

ബോധവത്കരണ വാരാചരണത്തോടു അനുബന്ധിച്ചു SN പുരം ഹെൽത്ത് സെന്ററുമായി സഹകരിച്ചു ഇടവക വിശ്വാസികൾക്കായി പ്രേത്യേക ക്ളാസുകളും സംഘടിപ്പിച്ചിരുന്നു. ഇടവക വികാരിയും ഓർത്തഡോൿസ് യുവജന പ്രസ്ഥാനം കൊല്ലം ഭദ്രാസന വൈസ് പ്രെസിഡന്റുമായ റവ. ഫാ. ജോൺ T വർഗീസ് ഉത്‌ഘാടനം ചെയ്ത ക്ലാസ് PH സെന്റർ ഹെൽത്ത് ഓഫീസർ ശ്രീമതി. സുജ ജോൺസൺ നയിക്കുകയുണ്ടായി.