OVS - Latest NewsOVS-Pravasi News

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പാരീഷ് യൂത്ത് മീറ്റ് സമാപിച്ചു

ദുബായ്:- സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാത്തിന്റെ ആഭിമുഖ്യത്തിൽ 4 ദിനങ്ങളിലായി സംഘടിപ്പിച്ച പാരിഷ് യൂത്ത് മീറ്റ് 2017 പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയോടെ സമാപിച്ചു.ധ്യാനത്തിനു മുൻതൂക്കം നൽകിയുള്ള പരിപാടികളാണ് നടത്തപ്പെട്ടത്.

യു.എ.യി.യുടെ കാരുണ്യവർഷത്തിന്റെ ഭാഗമായി നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയും ആത്മപരിശോധനയിലൂടെ രൂപാന്തരം എന്നതായിരുന്നു ലക്ഷ്യം. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നതായിരുന്നു ചിന്താവിഷയം. ഫാ.ബോബി ജോസ് കട്ടിക്കാട്, ഫാ.സഖറിയ നൈനാൻ (സഖേർ) എന്നിവർ ക്ലാസ്സുകൾക്കും ധ്യാനത്തിനും നേതൃത്വം നൽകി.

അപരനിലെ നന്മയെ മനസ്സിലാക്കുക, മറ്റുള്ളവർക്ക് മാപ്പ് നൽകുക, യഥാർത്ഥ മനുഷ്യനെ തിരിച്ചറിയുക, ആത്മാമാവിന് മാപ്പ് നൽകി ഉള്ളിലെ മനുഷ്യനെ സ്വതന്ത്രനാക്കുക, സ്വയം അപ്പമായി അപരനിലെ വിശപ്പടക്കുക, മതങ്ങൾക്കതീതമായി മനുഷ്യനായി ഏവരും പ്രകാശിക്കണമെന്നും ഫാ.ബോബി ജോസ് പറഞ്ഞു. ഉള്ളിലെ മനുഷ്യൻ പ്രകാശിക്കുമ്പോൾ ആ പ്രകാശം അനേകർക്ക് വെളിച്ചമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രീഗോറിയൻ ധ്യാനത്തിനും പെന്തിക്കോസ്തി പെരുന്നാൾ ശ്രൂഷയ്ക്കും ഫാ.സഖറിയ നൈനാൻ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി 100 ഗായക സംഗങ്ങങ്ങൾ ഉൾപ്പെട്ട നടത്തിയ സുറിയാനി കുർബാനയ്ക്ക് ഫാ.ജോൺസ് ഏബ്രഹാം കോനാട്ട് നേതൃത്വം നൽകി.

പെന്തിക്കോസ്തി പെരുന്നാൾ ജലദിനമായി ആചരിക്കണമെന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ ആഹ്വാന പ്രകാരം മരം വെച്ചു പിടിപ്പിക്കൽ നടന്നു. ഫാ.ഷാജി മാത്യൂസ്, ഫാ.സജു തോമസ് എന്നിവർ നേതൃത്വം നൽകി. ഏകാന്തത, ഭീതി, മനഃസംഘർഷം എന്നിവ ഒഴിവാക്കി സ്നേഹമുള്ള മനുഷ്യരാകാൻ പാരീഷ് യൂത്ത് മീറ്റ് ഇടയാക്കി എന്ന് വൈസ് പ്രസിഡന്റ് ജോബിൻസ് പി.ജോൺ, സെക്രട്ടറി ബിജു ജോർജ്, ജനറൽ കൺവീനർ മനോജ് തോമസ് എന്നിവർ അറിയിച്ചു.