OVS - Latest NewsOVS-Kerala News

നിരണം ഭദ്രാസന യുവജനപ്രസ്ഥാന വാർഷിക സമ്മേളനം

തിരുവല്ല ∙ യുവാക്കൾ മാനുഷിക മൂല്യങ്ങളുടെ സംരക്ഷകരായി മാറണമെന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്. ഒ‍ാർത്തഡോകസ് യുവജനപ്രസ്ഥാനം നിരണം ഭദ്രാസന വാർഷിക സമ്മേളനം
കാരയക്കൽ സെന്റ് ജോർജ് ഒ‍ാർത്തഡോകസ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് ഫാ. ബിജോഷ് തോമസ് അധ്യക്ഷത വഹിച്ചു.

ഹൈടെക് സെൽ അസി. കമ്മിഷണർ എൻ. വിജയകുമരാൻ നായർ ക്ലാസ് നയിച്ചു. ഒസിവൈഎം കേന്ദ്ര ട്രഷറർ ജോജി പി. തോമസിനെ അനുമോദിച്ചു. ഡോ. അലക്സാണ്ടർ കാരയക്കൽ, ഫാ. കുരുവിള മാത്യു, ഫാ. ജോൺ ചാക്കോ, മത്തായി ടി. വർഗീസ്, ജേക്കബ് തോമസ് തെക്കേപ്പുരയ്ക്കൽ, മാത്തുള്ള ചാക്കോ, തോമസ് കോശി, സന്തോഷ് വർഗീസ്, സൂസൻ ജോർജ്, ഫേബ സൂസൻ ചെറിയാൻ, തോമസ് മണലേൽ എന്നിവർ പ്രസംഗിച്ചു.