OVS - Latest NewsOVS-Kerala News

കോതമംഗലം ഓർത്തഡോക്സ് പള്ളി വികാരി Fr. M.M എബ്രഹാമിനു യാത്രയപ്പ് നൽകി

കോതമംഗലം മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി വികാരി ബ.Rev.Fr. M.M എബ്രഹാം മണിയാട്ട്കുടി അച്ചന് വി.കുർബ്ബാനാനന്തരം , ഇടവക സമുചിതമായ യാത്രയപ്പ് നൽകി ആദരിച്ചു.
പ്രസ്തുത സമ്മേളനത്തിൽ ശ്രീ.ജയിംസ് കട്ടക്കനാൽ സ്വാഗതവും ,സജി .കെ.ഇട്ടൻ, മാത്യൂസ് ഇരുമലയിൽ, റോയി മേയ്ക്കമാലിൽ എന്നീവർ ആശംസാ പ്രസംഗവും,  ട്രസ്റ്റി ശ്രീ NM.മത്തായി നന്ദി പ്രകാശിപ്പിച്ചു.ബഹുമാനപെട്ട അച്ചന് ഇടവക മൊമെൻറം സമ്മാനിക്കുകയുണ്ടായി. ഹൈറേഞ്ചിലെ വിവിധ പള്ളികളുടെ നിർമ്മാണ പ്രവർത്തനത്തിനും , വികസനത്തിനുംബ. അച്ചൻ നടത്തിയ നിസ്തുല പ്രവർത്തനങ്ങളെ ആശംസകർ പ്രകീർത്തിക്കുകയുണ്ടായി.
ബ. അച്ചൻ സമുചിതമായ മറുപടി പ്രസംഗം നടത്തി. സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ ബ. Rev. Fr. M.M. എബ്രഹാം മണിയാട്ട്കുടി അച്ചൻ ജൂൺ 1ന് പോത്താനിക്കാട് , ഉമ്മണിക്കുന്ന് സെന്റ് മേരീസ് മഹാഇടവക വികാരിയായി ചുമതലയേൽക്കുന്നതാണ്