OVS - Latest NewsOVS-Kerala News

കനിവിന്റെ കരങ്ങളുമായി മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനവും ‘കനിവ്’ പദ്ധതിയുടെ ഉദ്ഘാടനവും 2015 ജനുവരി 24 ഞായറാഴ്ച്ച  ഉച്ചക്ക് 2 മണിക്ക് മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രമായ അറുനൂറ്റിമംഗലം പൗലോസ്‌ മാർ പക്കോമിയോസ് ശാലേം ഭവനിൽ വെച്ച്  നടത്തപ്പെടും. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭി. ഡോ. ജോഷ്വാ മാർ നിക്കൊദിമോസ് അധ്യക്ഷത വഹിക്കും. കേരളത്തിന്റെ മുൻ പോസ്റ്റ്‌ മാസ്റ്റർ ജനറലും സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയര്‍പേഴ്‌സണുമായ ശ്രീമതി. ശോഭാ കോശി യോഗം ഉദ്ഘാടനം ചെയ്യും. ശാലേം ഭവനിലെ അന്തേവാസികൾക്ക് അവിശ്യമായ നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും കൈമാറും.  2014 – 2015 വർഷത്തെ മികച്ച യുണിറ്റുകളെ യോഗത്തിൽ വെച്ച് പ്രഖ്യാപിക്കുമെന്നും കലാമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. അജി കെ. തോമസ്‌, സെക്രട്ടറി ബിനു ശമുവേൽ, ട്രഷറർ മനു തമ്പാൻ, കൺവീനർന്മാരായ നിബിൻ നല്ലവീട്ടിൽ, സാംസൺ വൈ. ജോൺ തുടങ്ങിയവർ അറിയിച്ചു.