അലൻ ബിജുവിന്റെ ജീവിതത്തിനു നിറം പകരാൻ നമുക്ക് ഒന്നിക്കാം

നീ അവന് കൊടുത്തേ മതിയാവു; കൊടുക്കുമ്പോള്‍ ഹൃദയത്തില്‍ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവൃത്തികളിലും സകല പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. ( ആവർത്തനം 15 :10 )

ഇരു വൃക്കകളും തകരാറിലായ ഇടുക്കി ഭദ്രാസനത്തിലെ നെറ്റിത്തൊഴു താബോർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകാംഗമായ അലൻ ബിജുവിനെ (14 വയസ്) സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ എത്തിക്കാനുള്ള ഉദ്യമത്തിൽ സുമനസ്സകളായ നാം ഏവർക്കും കൈകോർക്കാം. ഈ പരിശുദ്ധ വലിയനോമ്പ് കാലത്ത് ദാനധർമങ്ങളിലൂടെയും, പ്രാർത്ഥനയിലൂടെയും നമ്മുടെ ഈ കുഞ്ഞു സഹോദരന്റെ ജീവൻ രക്ഷിക്കാൻ നമ്മൾക്ക് കർത്താവിൽ ഐക്യപ്പെടാം. പതിനഞ്ചു ലക്ഷത്തിൽ പരം ചെലവ് വരുന്ന വൃക്ക മാറ്റിവെയ്ക്കൽ ചികിത്സയ്ക്കായുള്ള ധനശേഖരണത്തിലേക്ക് നാം ഓരോരുത്തരും കൈ തുറന്നു താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് സംഭാവന നൽകുവാൻ അപേക്ഷിക്കുന്നു. താബോർ സെന്റ് ജോർജ് ഇടവകയും, ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനവും പ്രസ്തുത ഉദ്യമത്തിനായി അക്ഷീണം പ്രവർത്തിക്കുന്നു എന്നത് ആശ്വാസകരമാണ്.

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അലൻ ബിജുവിന്റെ ചികിത്സയ്ക്കായി 70,000 രൂപ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും, ഇടുക്കി ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ പക്കൽ ഏല്പിച്ച് ഈ ഉദ്യമത്തിൽ പങ്കാളിയായി.