OVS-Kerala News

കാര്യറ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക് സ് പള്ളി പെരുന്നാളും കൺവൻഷനും

കാര്യറ:കാര്യറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളി പെരുന്നാളും കൺവൻഷനും കാര്യറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിലെ പെരുന്നാളും കൺവൻഷനും 2016 നവംബർ 8 മുതൽ 12 വരെ ഉള്ള തീയതികളിൽ നടത്തപ്പെടുന്നു. ശ്രീ സന്തോഷ് ബേബി (സൺഡേസ്കൂൾ ഭദ്രാസന ഡയറക്ടർ തിരുവനന്തപുരം), റവ. ഫാ. ഷാലു ലൂക്കോസ് (വികാരി മാർ ശെമവൂൻ ദസ്‌തുനി ഓർത്തഡോൿസ് ചർച്ച്, ഉമ്മന്നൂർ), റവ ഫാ. ചെറിയാൻ ടി. സാമുവേൽ (തുമ്പമൺ ) എന്നിവർ വിവിധ ദിവസങ്ങളിൽ വചന ശുശ്രുഷ നയിക്കും. നവംബർ 11 വെള്ളിയാഴ്ച ഭക്തിനിർഭരമായ റാസ,  ശനിയാഴ്ച വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്. വെരി റവ. പി.എം.ജോൺ കോർ-എപ്പിസ്കോപ്പ, മഞ്ഞക്കാല, ശ്രീ.സി.ഓ ഫിലിപ്പ് ചിത്രപുരി(സെക്രട്ടറി), ടി.എം.ഈപ്പച്ചൻ തട്ടോട്ട്(ട്രസ്റ്റി)  വര്ഗീസ് തോമസ്, മഹിമ വില്ല എന്നിവർ നേതൃത്വം നൽകുന്നു.