OVS-Kerala News

കോലഞ്ചേരി പള്ളിയില്‍ യുവജന വാരാഘോഷവും ‘സമൃദ്ധി 2016’

കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ്  പോള്‍സ് ഓര്‍ത്തഡോക് സ്   പള്ളിയില്‍ ഇടവക   യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ യുവജന വാരാഘോഷവും ഓണാഘോഷ പരുപാടികളും സംഘടിപ്പിക്കുന്നു.സൗജന്യ ഓണക്കിറ്റ് വിതരണത്തിന് വേണ്ടി വിളവെടുപ്പ് ഫലശേഖരണാര്‍ദം ‘സമൃദ്ധി 2016’ സെപ്റ്റംബര്‍ 11 ഞായറാഴ്ച്ച വി.കുര്‍ബാനക്ക് ശേഷം നടത്തും.ഇടവകാംഗങ്ങള്‍ എത്തിക്കുന്ന ഭക്ഷയയോഗ്യമായതെന്തും ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്നതിന് പുറമേ നൂറുരൂപയുടെ ലക്കി ഡ്രോ സമ്മാന കൂപ്പണുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

ലേലത്തിലൂടെയും കൂപ്പണിലൂടേയും ലഭിക്കുന്ന വരുമാനം ഇടവകയിലും പരിസരത്തുമുള്ള 60ല്‍-പ്പരം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വേണ്ടി ഓണക്കിറ്റ് വിതരണത്തിനായി ഉപയോഗിക്കും.എഴുന്നൂറ് രൂപയുടെ കിറ്റില്‍ ഭവനത്തിന് ആവിശ്യമായ എല്ലാ ഉത്പന്നങ്ങളും ഉണ്ടായിരിക്കും.സെപ്റ്റംബര്‍ 18 ഞായറാഴ്ച്ച വി.കുര്‍ബാനക്ക് ശേഷം സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് നടക്കും .

തുടര്‍ന്ന്, യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ പായസ വിതരണവും മറ്റ് പരുപാടികളും നടക്കുന്നതാണ്.തിരുവാണിയൂര്‍ മെട്രിക് വേയ്സ് റോട്ടോഗ്രാവുര്‍ പ്രിന്‍റഴ്സ് കമ്പനി നല്കുന്ന ഒന്നാം സമ്മാനം ഇലക്ട്രിക് റൈസ് കുക്കറും, കോലഞ്ചേരി ചില്ലീസ് ഇവന്‍റ് കാറ്ററിംങ് സ്പെഷ്യലിസ്റ്റ് നല്കുന്ന രണ്ടാം സമ്മാനം ഡിന്നര്‍ സെറ്റും,തമ്മാനിമറ്റം പുതുമന കാറ്ററിംങ് നല്‍കുന്ന മൂന്നാം സമ്മാനം ഡിജിറ്റല്‍ വാച്ചും ,കോലഞ്ചേരി പി.ആര്‍.പി വെജിറ്റബിള്‍സ് നല്കുന്ന പ്രൊത്സാഹന സമ്മാനം അഞ്ചുപേര്‍ക്ക് പായസം മിക്സ് എന്നിങ്ങനെയാണ് .കോലഞ്ചേരിയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് ഏജന്റും ഓട്ടോ കണ്‍സള്‍ട്ടന്‍സി സ്ഥാപനവുമായ സെന്‍റ് പീറ്റേഴ്സ് മോട്ടോവീല്‍സ് ആണ് കൂപ്പണ്‍ സ്പോണ്‍സര്‍ – യുവജന പ്രസ്ഥാനം സെക്രട്ടറി ജോണ്‍ പടിഞ്ഞാക്കര അറിയിച്ചു.

കോലഞ്ചേരി പള്ളി റിവ്യൂ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കും: ബഹു സുപ്രീം കോടതി

മാർ പക്കോമിയോസ് മത്സര പരീക്ഷയുടെ സമ്മാനദാനം പരിശുദ്ധ കാതോലിക്കാ ബാവ നിർവ്വഹിച്ചു.